കൊല്ലം.മോഷണക്കേസിൽ ശാന്തിക്കാരനെ ക്ഷേത്രത്തിൽ നിന്ന് ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനെയാണ് കൊല്ലം ഇരവിപുരം പൊലീസ് കഴിഞ്ഞദിവസം ക്ഷേത്രത്തിൽനിന്ന് വിളിച്ചുകൊണ്ടുപോയത് . ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തിയ ശേഷമാണ് ദിനേശിനെ തൊട്ടടുത്ത ദിവസം വിട്ടയച്ചത് –
കഴിഞ്ഞദിവസം ദീപാരാധനയ്ക്ക് ശേഷമാണ് പോലീസ് ക്ഷേത്രത്തിലെത്തി കീഴ്ശാന്തിയെ കസ്റ്റഡിയിലെടുത്തത്. മോഷണക്കേസിൽ ആണ് കസ്റ്റഡി എന്നാണ് അവിടെ ഉണ്ടായിരുന്ന ക്ഷേത്രം ഭാരവാഹികളോടും ഭക്തരോടും പോലീസ് പറഞ്ഞത് . ചൊവ്വാഴ്ച സന്ധ്യയ്ക്ക് കസ്റ്റഡിയിൽ എടുത്ത വിഷ്ണുവിനെ ബുധനാഴ്ച ഉച്ചയോടെയാണ് വിട്ടയച്ചത്.ആളു മാറിയെന്ന് പിന്നീട് ബോധ്യപ്പെട്ടതാണ് വിട്ടയക്കാൻ കാരണം .
ഒരുമാസം മുൻപ് കൊല്ലം പൂതക്കാട് ദേവീക്ഷേത്രത്തിലെ വിളക്കുകൾ അടക്കം മോഷണം പോയതിൽ ശാന്തിക്കാരനെതിരെ ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയിരുന്നു.
ഈ പരാതിക്കൊപ്പം മോഷണം നടത്തിയ ആളുമായി സാദൃശ്യമുണ്ടെന്ന് തരത്തിൽ വിഷ്ണുവിൻറെ ഫോട്ടോയും ക്ഷേത്രം ഭാരവാഹികൾ പോലീസിന് നൽകി. ദേവസ്വംബോർഡിലെ താൽക്കാലിക കീഴ്ശാന്തിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നുമാണ് വിഷ്ണുവിൻറെ ഫോട്ടോ ഇവർക്ക് ലഭിച്ചത് . ഈ ഫോട്ടോ വെച്ചാണ് വിഷ്ണുവിനെ തേടി പോലീസ് എത്തിയത് ‘
വിഷ്ണുവുമായി ഒരു ബന്ധവുമില്ലെന്ന് പിന്നീട് പൂതക്കാട് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞതോടെയാണ് അബദ്ധം പറ്റിയത് അറിഞ്ഞ പോലീസ് ഇദ്ദേഹത്തെ വിട്ടയച്ചത് –
അത്താഴപൂജ ഉൾപ്പെടെ ബാക്കി നിൽക്കെ ക്ഷേത്രം കീഴ്ശാന്തിയെ കൊണ്ടുപോയത് ചടങ്ങുകളെ ബാധിച്ചുവെന്ന് മുരിങ്ങമംഗലം ക്ഷേത്രം ഭാരവാഹികൾ
കസ്റ്റഡിയിലെടുക്കും മുൻപ് വീഡിയോ കോളിലെങ്കിലും പരിശോധന നടത്താമായിരുന്നുവെങ്കിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു എന്നാണ് എല്ലാവരും പറയുന്നത് .