എ കെ ശശീന്ദ്രൻ നമ്മ ആള്‍, എന്‍സിപിയെ ഞെട്ടിച്ച് സിപിഎം

Advertisement

തിരുവനന്തപുരം. എ.കെ.ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരട്ടെയെന്ന് സി.പി.എം തീരുമാനം. സംസ്ഥാനത്തെ പാർട്ടിയുടെ
നിലപാട് പൊളിറ്റ് ബ്യൂറോ കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ടിനെ അറിയിക്കുകയായിരുന്നു. എന്തുകൊണ്ട്
തോമസ് കെ തോമസിനെ മന്ത്രിയാക്കി ആക്കാൻ കഴിയില്ലെന്ന കാര്യം മുഖ്യമന്ത്രിയും കാരാട്ടിനെ അറിയിച്ചിട്ടുണ്ടെന്നാണ്
സൂചന

സി.പി.എം കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തി തോമസ് കെ .തോമസിനെ മന്ത്രിസഭയിൽ എത്തിക്കാൻ എന്‍സിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ കിണഞ്ഞു ശ്രമിക്കുകയാണ്. എന്‍സിപി ദേശിയ അധ്യക്ഷൻ ശരത് പവാർ അഭ്യർത്ഥിച്ചത് അനുസരിച്ച് പി.ബി കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സി.പി.എം സംസ്ഥാന നേതൃത്വത്തോട് സംസാരിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് തോമസ് കെ . തോമസിൻ്റെ വഴിയടച്ചു കൊണ്ടുള്ള തീരുമാനം വന്നത്. എ.കെ ശശീന്ദ്രനെ മാറ്റേണ്ടെന്ന നിലപാടാണ് പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചത്.
ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഎം വിലയിരുത്തൽ. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നു കണ്ട എൻസിപി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാൻ
ശരത് പവാർ വഴി പാർട്ടി ദേശീയ നേതൃത്വത്തിനുമേൽ സമ്മർദ്ദം ചെലുത്താൻ പി .സി ചാക്കോ ശ്രമിച്ചതിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.തോമസ് കെ തോമസിനെതിരെ
MLA മാര കൂറുമാറാൻ കോഴ വാഗ്ദാനം ചെയ്തത് അടക്കമുള്ള സാമ്പത്തിക ആരോപണങ്ങളും ഉണ്ട്. ഇക്കാര്യങ്ങളും മുഖ്യമന്ത്രി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്
ഇതോടെ തോമസ് കെ . തോമസിനെ മന്ത്രിയാക്കാനുള്ള പി.സി ചാക്കോയുടെ നീക്കം പൊളിഞ്ഞിരിക്കുകയാണ്. ഇതിനോട് എന്‍സിപി നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയാനുളളത്. മന്ത്രി മാറ്റം നടന്നില്ലങ്കിൽ പ്രതിഷേധ സൂചകമായി എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പിൻവലിക്കാനാണ് പി.സി ചാക്കോയുടെ നീക്കം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here