ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ. തിരുവനന്തപുരത്തും കോഴിക്കോടും നടന്ന പ്രതിഷേധ മാർച്ചുകളിൽ സംഘർഷം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയിൽ അധ്യാപകർക്ക് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ആരോപണ വിധേയരായ എംഎസ് സൊലൂഷൻസിന്റെ ക്ലാസുകളുമായി സഹകരിച്ചിരുന്ന അധ്യാപകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എംഎസ് സൊല്യൂഷൻസിനെ കൂടാതെ ഏതാനും ട്യൂഷൻ സ്ഥാപനങ്ങളുമായി ചില സർക്കാർ, എയ്ഡഡ് അധ്യാപകർ സഹകരിക്കിന്നുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ സിപിഎം ബന്ധമുള്ള വന്‍ സ്രാവുകളാണെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് KSU പ്രവർത്തകർ തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഒഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.MSF പ്രവർത്തകർ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടത്തിയ പ്രകടനത്തിലും സംഘർഷമുണ്ടായി.പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു