തിരുവനന്തപുരം. സിപിഎമ്മിലെപ്പോലെ സമുദായങ്ങളെ വിരട്ടി കൂടെ നിര്‍ത്തുകയല്ല അവര്‍ക്കൊഒപ്പമുണ്ടെന്ന തോന്നലുണ്ടാക്കി കൂടെ നിര്‍ത്തുന്നതായി രുന്നു കോണ്‍ഗ്രസ് ശൈലി. എന്നാല്‍ അത് ദുസ്വാതന്ത്ര്യമായി രാഷ്ട്രതന്ത്രത്തില്‍ കൂടി സമുദായ നേതാക്കള്‍ കൈവച്ചുപോന്നത് ചിലര്‍ സഹിച്ചു, പക്ഷേ ചിലരത് ചെറുത്തതോടെ സമുദായത്തിന് മുറിവേറ്റെന്നായി. എന്തായാലും കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ പോയവര്‍ക്കെല്ലാം വേണ്ടത് കിട്ടിയത് തൃപ്തിയായെന്നു തോന്നുന്നു. മാന്യന്മാരായ രാഷ്ട്രീയ നേതാക്കളെന്ന തൊപ്പി കോണ്‍ഗ്രസിന് നല്‍കാന്‍ ഓരോരുത്തരും തയ്യാറെടുക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മാരാമൺ കൺവനിൽ പ്രസംഗിക്കാൻ ക്ഷണം.11 വർഷത്തെ ഇടവേളക്ക് ശേഷം
രമേശ് ചെന്നിത്തലക്ക് NSS ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി ആഘോഷപരിപാടിയിലേക്കും ക്ഷണം ലഭിച്ചു.
കോൺഗ്രസ് നഷ്ടപ്പെട്ട സാമുദായിക പിന്തുണ തിരിച്ച് പിടിക്കുന്നതിൻെറ സൂചനയായാണ് രണ്ട് ക്ഷണങ്ങളും
വിലയിരുത്തപ്പെടുന്നത്
കോൺഗ്രസിൽ നിന്ന് ശശി തരൂർ മാത്രമാണ് പ്രസിദ്ധമായ മാരാമൺ കൺവൻഷനിൽ പ്രസംഗിച്ചിട്ടുളളത്.
രാഷ്ട്രീയ നേതാക്കളിൽ സി.അച്യുതമേനോനും പമ്പാ മണപ്പുറത്ത് നടക്കുന്ന മാരാമൺ കൺവൻഷനിൽ സംസാരിക്കാൻ
അവസരം ലഭിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമൺ കൺവൻഷനിൽ
പ്രസംഗിക്കാൻ ക്ഷണം ലഭിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ലഭിച്ച വലിയ അംഗീകാരമാണ്.രാഷ്ട്രീയത്തിന് അപ്പുറമുളള
വേദികളിലേക്ക് ക്ഷണിക്കപ്പെടാനും അവിടെ സംസാരിക്കാനും ശേഷിയുളള നേതാക്കൾ ഉണ്ടാവുക എന്നത് കോൺഗ്രസിനും
അഭിമാനകരമാണ്.
എന്‍എസ്എസ് ആസ്ഥാനത്തേ പരിപാടിയിലേക്ക് രമേശ് ചെന്നിത്തലക്ക് ക്ഷണം ലഭിച്ചതും ഇതേ സമയത്ത് തന്നെ
ആണെന്നത് ശ്രദ്ധേയമാണ്.താക്കോൽ സ്ഥാനം സംബന്ധിച്ച ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയെ
അനുകൂലിക്കാത്തതിൻെറ പേരിൽ കഴിഞ്ഞ 11 വർഷമായി ചെന്നിത്തലക്ക് പെരുന്നയിലെ പരിപാടികളിലേക്ക് ക്ഷണമില്ല.എന്നാൽ
പഴയ പരിഭവം മാറ്റിവെച്ച് സമുദായ നേതൃത്വം ചെന്നിത്തലയെ മന്നം ജയന്തിയിലേക്ക് ക്ഷണിക്കുമ്പോൾ ചെന്നിത്തല കോൺഗ്രസ്
രാഷ്ട്രീയത്തിൽ വീണ്ടും ശക്തനാകുന്നതിൻെറ സൂചനയുണ്ട് ചെന്നിത്തലയെ ജാതി നേതാവായി കൊണ്ടുപോയി കുഴിയിലിറക്കുമോ എന്നേ ഇനി നോക്കാനുള്ളൂ. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കേ സാമുദായിക പിന്തുണ പ്രകടമാക്കുന്ന ഈ നീക്കങ്ങൾ കോൺഗ്രസിൻെറ ആഭ്യന്തര രാഷ്ട്രീയത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നതാണ് ആകാംക്ഷ.