2024 ഡിസംബർ 20 വെളളി
BREAKING NEWS
👉തിരുവനന്തപുരം ആർ സി സിയിലെ മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവം വിവാദത്തിൽ
👉മാലിന്യം തള്ളിയ സംഭവത്തിൽ തമിഴ്നാട്ടുകാരായ രണ്ട് പേരെ സുത്ത മല്ലി പോലീസ് അറസ്റ്റ് ചെയ്തു.
👉മാലിന്യം തള്ളിയ സംഭവത്തിൽ ആർ സി സിക്ക് പങ്കില്ലെന്ന് അധികൃതർ
👉 അനധികൃതമായി ക്ഷേമ പെൻഷൻ പൊതുഭരണ വകുപ്പിൽ ആറ് പാർട്ട് ടൈം സ്വിപ്പർ മാരെ പിരിച്ചുവിടും
👉 അമിത് ഷായുടെ അംബേദ്ക്കർ പരാമർശ വിവാദം: പാർലമെൻറ് ഇന്നും പ്രക്ഷുബ്ധമാകും.
👉പത്താം ക്ലാസ് ചോദ്യപേപ്പർ ചോർത്തൽ സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസ്സെടുത്തു
👉ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: കെ.രാധാകൃഷ്ണൻ എംപിയെ ജെ പി സി യിൽ ഉൾപ്പെടുത്തി.
👉എൻ സി പി യിലെ മന്ത്രി മാറ്റ തർക്കം :സമാന്തര യോഗം വിളിച്ച് മന്ത്രി എ കെ.ശശീന്ദ്രൻ
🌴 കേരളീയം 🌴
🙏 സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു. ക്രിസ്തുമസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
🙏 കണ്ണൂര്‍ സര്‍വകലാശാലയുടെ ഡിഗ്രി രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഫലം ചോര്‍ന്നുവെന്ന് ആരോപണം. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റേതാണ് ആരോപണം.
🙏 മന്ത്രിമാറ്റ നീക്കത്തിന്റെ സാധ്യത വീണ്ടും മങ്ങിയതോടെ സംസ്ഥാന എന്‍സിപി നേതൃത്വം കടുത്ത അമര്‍ഷത്തില്‍. അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി സി ചാക്കോ നേതാക്കളെ അറിയിച്ചു.
🙏 ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും കോടതിയെ അറയിച്ചു.
🙏മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും ആയതിനാല്‍ ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഫാറൂഖ് കോളേജ്.
🙏 ഏഴു ദിനരാത്രങ്ങള്‍ നീണ്ടുനിന്ന 29-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
🙏കൊച്ചി മെട്രോയുടെ കാക്കനാട് ഭാഗത്തെ നിര്‍മ്മാണത്തിനിടെ നടന്ന അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്.
🙏അങ്കമാലി അര്‍ബന്‍ സഹകരണ സംഘം തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ മൂന്ന് പേര്‍ അറസ്റ്റില്‍. രാജപ്പന്‍ നായര്‍, പി വി. പൗലോസ്, മേരി ആന്റണി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
🙏 വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനോട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പത്തുദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
🙏ശബരിമല നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ പുന്നപാക്കം ചെങ്കല്‍ സ്വദേശി ഗോപിനാഥ് (25) ആണ് മരിച്ചത്.
🙏എറണാകുളം വെണ്ണലയില്‍ മകന്‍ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്.
🙏 എറണാകുളം കോതമംഗലത്ത് ആറുവയസ്സുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയാണെന്നും പോലീസ് അറിയിച്ചു.
🇳🇪 ദേശീയം 🇳🇪
🙏ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ആര്‍.അംബേദ്ക്കറെ അപമാനിച്ചെന്നാരോപിച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് ദില്ലി പോലിസ്. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
🙏പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍. അംബേദ്കര്‍ വിവാദത്തില്‍ അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ ഓം ബിര്‍ളയുടെ കടുത്ത നടപടി.
🙏അദാനി, അംബേദ്കര്‍ വിഷയങ്ങളില്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നവസാനിക്കും. അതേ സമയം അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളിലും ഇന്നും പ്രതിഷേധം ശക്തമാക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ തീരുമാനം.
🙏അംബേദ്കറെക്കു റിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍.
🙏 തമിഴ്നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചതായാണ് വിവരം. പളനിചാമി, വെങ്കിടേശന്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.
🙏 മഹാ കുംഭമേളയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ മൊബൈല്‍ ആപ്പ് സജ്ജമാകുന്നു. വിശദമായ റൂട്ടുകള്‍, പ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍, പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പര്‍ പോലെയുള്ള വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെ സമഗ്രമായ വിവരങ്ങള്‍ ഈ ആപ്പില്‍ ഉണ്ടാകും.
🙏രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശാണ് അവിശ്വാസപ്രമേയം തള്ളിയത്. ജഗ്ദീപ് ധന്‍കറിന്റെ പേര് സ്‌പെല്ലിങ് തെറ്റിച്ചെഴുതി എന്നീ കാരണം ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയം തള്ളിയത്.
🙏 ആണവായുധ ശേഷിയുള്ള ദീര്‍ഘദൂര ബാലിസിറ്റിക് മിസൈല്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. പാക് സര്‍ക്കാരിന്റെ കീഴിലുള്ള ആയുധ വികസന ഏജന്‍സിക്കുള്‍പ്പെടെയാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.
🙏സിറിയ ഒരിക്കലും ലോക സമാധാനത്തിന് ഭീഷണി ആകില്ലെന്ന് വിമത നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനി. എച്ച്ടിഎസിനെ തീവ്രവാദ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും സിറിയയെ ഒരിക്കലും അഫ്ഗാനിസ്ഥാന്‍ പോലെ ആക്കില്ലെന്നും ജൂലാനി പറഞ്ഞു.
🙏 രാജ്യം വിടും മുമ്പ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് സിറിയയുടെ മുഴുവന്‍ സൈനിക രഹസ്യങ്ങളും ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. പകരം സുരക്ഷിതമായി രാജ്യം വിടാന്‍ ഇസ്രയേല്‍ അസദിനെ സഹായിച്ചുവെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
🏏 കായികം 🏏
🙏 രവിചന്ദ്ര അശ്വിന്റെ വിരമിക്കല്‍ തീരുമാനം തങ്ങളുടെ കുടുംബത്തിലെ പലരെയും അത്ഭുതപ്പെടുത്തിയെന്ന് പിതാവ് രവിചന്ദ്രന്‍. എന്നാല്‍ പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നിരന്തരമായി മകന്‍ അപമാനിക്കപ്പെട്ടതുകൊണ്ടാവാമെന്നും രവിചന്ദ്രന്‍ പറഞ്ഞു.
🙏 വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. മൂന്നാമത്തേയും അവസാനത്തേയും ടി20യില്‍ 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 47 പന്തില്‍ 77 റണ്‍സ് നേടിയ സ്മൃതി മന്ദാന കരുത്തില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 217 റണ്‍സാണ് നേടി.