ശബരിമല. സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർധന

Advertisement

ശബരിമല. സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർധന
96,007 പേരാണ് ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത്
ഈ സീസണിലെ ഏറ്റവും കൂടിയ കണക്കാണിത്.

കണക്കുകൂട്ടലുകൾക്കും അപ്പുറമാണ് ശബരിമലയിലെ ഭക്തജനത്തിരക്ക്.സ്പോട്ട് ബുക്കിംഗിലൂടെ പ്രതിദിനം 10,000 പേർക്കാണ് ദർശനം നടത്താനാവുക. എന്നാൽ, ഇരുമുടിക്കെട്ടുമായി വരുന്ന മുഴുവൻ പേരെയും സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താൻ അനുവദിക്കുന്നുണ്ട്.
ഇതോടെയാണ് 20000ന് മുകളിലേക്ക് സ്പോട്ട് ബുക്കിംഗ് നടത്തുന്നവരുടെ എണ്ണം ഉയർന്നത്.

ഇന്നലെ രാത്രി മലകയറി എത്തിയവരിൽ ദർശനം കിട്ടാതെ പതിനെട്ടാംപടി കയറിയ 5000 പേർ ഇന്ന് പുലർച്ചെ വടക്കേ നടയിലൂടെ ദർശനം നടത്തി.
മണ്ഡല പൂജക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ സന്നിധാനത്തേക്ക് വൻ ഭക്തജന പ്രവാഹം തുടരുമെന്നാണ് കണക്കുക്കൂട്ടൽ.
പമ്പയിലും നിലയ്ക്കലിലുമെല്ലാം പാർക്കിങ് സംവിധാനവും തിരക്കും നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.