ടോറസ് കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു

Advertisement

പെരുമ്പാവൂര്‍. ടോറസ് കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു. കാവുംപുറം സ്വദേശി സുബ്രഹ്മണ്യൻ 65 ആണ് മരിച്ചത്. രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. കെഎസ്ആർടിസി ബസ്സുകൾ വൺവേ ആയി തിരിഞ്ഞു പോകുന്ന തോട്ടുങ്കൽ റോഡിലാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനം തെറ്റായി എതിർ ദിശയിൽ വന്നപ്പോൾ തന്റെ വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. ഇതോടെ നിയന്ത്രണംവിട്ട സുബ്രഹ്മണ്യന്റെ ബൈക്ക് ടോറസിനടിയിലേക്ക് മറിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ ദേഹത്തുകൂടി ടോറസ് കയറിയിറങ്ങി തൽക്ഷണം മരണമടഞ്ഞു. പെരുമ്പാവൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. .