മലപ്പുറം. അരീക്കോട് എസ്ഒജി ക്യാമ്പിലെ കമാന്റോ വിനീതിന്റെ ആത്മഹത്യയിൽ അന്വേഷണ സംഘം വീട്ടുകാരുടെ മൊഴി എടുത്തു.അവധി നൽകിയില്ലെന്നും എസി അജിത്ത് വിനീതിനെ മാനസികമായി പീഡിപ്പിച്ചു എന്നും കുടുംബം ആവർത്തിച്ചു.
കേസ് അന്വേഷിക്കുന്ന കൊണ്ടോട്ടി ഡിവൈഎസ്പി പി സേതുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് വിനീതിന്റെ വയനാട് കോട്ടത്തറയിലെ വീട്ടിൽ എത്തി മൊഴി എടുത്തത്. ഗർഭിണി ആയ ഭാര്യയെ ആശുപത്രിയിൽ കൊണ്ട് പോകാൻ വിനീതിന് അവധി ലഭിച്ചില്ല.എസി അജിത്ത് വിനീതിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും കുടുംബം പൊലീസിന് മൊഴി നൽകി.അജിത്തിന് എതിരായ പരാമർശമുള്ള വിനീതിന്റെ വാട്സപ്പ് സന്ദേശത്തെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.മൊഴി രേഖപ്പെടുത്തൽ 9 മണിക്കൂറോളം നീണ്ടു. വിനിതിന്റെ ആത്മഹത്യയിൽ പ്രതിഷേധവുമായി കേരള പോലീസ് അസോസിയേഷൻ രംഗത്തെത്തി.
മേലുദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതവും ക്രൂരവുമായ ഇടപെടലുകളുടെ ഫലമാണ് ആത്മഹത്യ എന്ന് അസ്സോസിയേഷൻ വിമർശിച്ചു