തിരുവനന്തപുരം.ക്ഷേമ പെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ ശിപാർശ.. പൊതുഭരണ വകുപ്പിലെ ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചുവിടാനാണ് ശിപാർശ ചെയ്തത്.
അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ആറ് പേർക്കെതിരെയാണ് കർശന നടപടിയ്ക്ക് ശിപാർശ.. പാർട്ട് ടൈം സ്വീപ്പർമാരായ ആറ് പേരെ പിരിച്ചുവിടാൻ പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ശിപാർശ ചെയ്തു.. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.. ആറ് പേരും ക്ഷേമ പെൻഷൻ ബോധ പൂർവ്വം തട്ടിയെടുത്തു എന്നാണ് കണ്ടെത്തൽ.. ക്ഷേമ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്ന ഇവർ ജോലി ലഭിച്ച ശേഷവും, ഇക്കാര്യം മറച്ച് വച്ച് ക്ഷേമ പെൻഷൻ വാങ്ങി പോന്നിരുന്നു.. ഇതാണ് കർശന നടപടിയ്ക്ക് ശിപാർശ ചെയ്യുന്നതിലേക്ക് എത്തിയത്..
പിരിച്ചു വിടൽ ശിപാർശ സർക്കാർ അംഗീകരിച്ചാൽ മറ്റ് വകുപ്പുകളിലും ഇതേ നടപടി പിന്തുടരേണ്ടി വരും.. കൃഷി വകുപ്പിലെ 6 പേരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.. പൊതു വിദ്യാഭ്യാസ വകുപ്പിലും, ആരോഗ്യ വകുപ്പിലുമാണ് ക്ഷേമ പെൻഷൻ തട്ടിയെടുത്തവരിൽ കൂടുതൽ പേർ..