എറണാകുളം. കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിൽ ദുർമന്ത്രവാദത്തിന്റെ സാധ്യതകൾ പരിശോധിക്കുമെന്ന് പോലീസ്. രണ്ടാനമ്മ അനീഷ മാത്രമാണ് ഇപ്പോൾ കുറ്റക്കാരി. അനീഷക്ക് മന്ത്രവാദ ചികിത്സ നടത്തിയ നൗഷാദ് കസ്റ്റഡിയിൽ .
കോതമംഗലം ഇരുമലപ്പടിക്ക് സമീപം ആണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സംഭവം ചുരുൾ അഴിഞ്ഞു തുടങ്ങിയത്. കൊലപാതകത്തിൽ ദുരൂഹതകളും സംശയങ്ങളും ഏറെയായിരുന്നു. കൊലപാതകത്തിൽ പിതാവ് ആയിട്ടുള്ള അജാസ് ഖാന് പങ്കില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. അതോടൊപ്പം ദുർമന്ത്രവാദം ആണ് കൊലപാതകത്തിന് കാരണം എന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിൽ അന്വേഷണം നടത്തിയ വരികയാണെന്ന് പോലീസ് പറഞ്ഞു. അനീഷയുടെ ദേഹത്ത് മൂന്ന് ബാദകൾ ഉണ്ടായിരുന്നുവെന്ന് മന്ത്രവാദിയായ നൗഷാദ് അജാസ് ഖാനോട് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി അനീഷയെ മന്ത്രവാദത്തിന് വിധേയമാക്കി എന്നും അജാസ്ഖാന്റെ മൊഴിയുണ്ട്. എന്നാൽ ആറു വയസ്സുകാരിയുടെ മരണത്തിന് മന്ത്രവാദിക്ക് നേരിട്ട് പങ്കുള്ളതായി ഇതുവരെയും കണ്ടെത്തിയിട്ടില്ല. സ്വന്തം കുട്ടി അല്ലാത്തതിനാലാണ് മുസ്കാനെ രണ്ടാനമ്മ അനീസ കഴുത്തു ഞെരിച്ചു കൊന്നത്. ഇന്നലെ രാത്രി ഏറെ വൈകുവോളം എസ്പി വൈഭവ് സേനയുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യിലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. സംഭവസ്ഥലത്ത് എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ വിധം അനീസ പോലീസ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. കുറ്റകൃത്യം പുനരാവിഷ്കരിക്കുകയും ചെയ്തു. നാട്ടുകാരെല്ലാം ഈ സംഭവത്തിന്റെ നടുക്കത്തിൽ ആയിരുന്നു.
കുട്ടിയുടെ പിതാവ് ആയിട്ടുള്ള അജാസ് ഖാനെ വർഷങ്ങളായി അറിയാവുന്നതാണ് ഈ നാട്ടുകാർക്ക്. രണ്ടാനമ്മ അനീസ കോതമംഗലത്ത് എത്തിയിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. അനീസയുടെ ഒന്നര വയസ്സുള്ള കുട്ടിയും ഇവർക്കൊപ്പം തന്നെയാണ് താമസിച്ചിരുന്നത്.
കളമശ്ശേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം കുട്ടിയുടെ മൃതദേഹം കോതമംഗലം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെയാണ് സംസ്കാരം.