ജയ്സാല്മര്‍. കേന്ദ്ര ബജറ്റിൽ കേരളത്തിന് 24,000 കോടി രുപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടു.. വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് 2000 കോടി രുപയുടെ പ്രത്യേക സഹായവും പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.. ജയ്‌സാൽമറിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വിളിച്ച യോഗത്തിലാണ് കേരളത്തിന്റെ നിർദേശങ്ങൾ മുന്നോട്ട് വച്ചത്.. വിഴിഞ്ഞം തുറമുഖ വികസനത്തിന് 5000 കോടിയും, തീരശോഷണം തടയാൻ 2329 കോടി രുപയും, മനുഷ്യ-മൃഗ സംഘർഷം തടയാൻ 1000 കോടി രൂപയും വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.. കേരളത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമാക്കണമെന്നും,
അധിക കടമെടുപ്പിന് ഉപാധികൾ വയ്‌ക്കരുതെന്നും കേരളം നിർദ്ദേശിച്ചു.
Home News Breaking News കേന്ദ്ര ബജറ്റിൽ കേരളത്തിന് 24,000 കോടി രുപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടു