വാർത്താനോട്ടം

Advertisement

വാർത്താനോട്ടം
2024 ഡിസംബർ 21 ശനി

BREAKING NEWS

👉കോഴിക്കോട് വടകരയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി അബുബക്കർ മരിച്ചു.

👉കോഴികോട് ഫറോക്ക് ചുങ്കത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, 14 പേർക്ക് പരിക്ക്

👉പാലക്കാട് കോട്ടായിൽ വീട് കയറി ആക്രമണം, അയൽവാസി ആക്രമണം നടത്തിയത് കീഴത്തൂർ സ്വദേശി മൻസൂറിൻ്റെ വീടിന് നേരെ

👉 എം ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ

👉പ്രധാനമന്ത്രി ഇന്ന് കുവൈറ്റിൽ,43 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്.

👉കൊല്ലം മൈലാപ്പൂരിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് പിറകിൽ ബൈക്കിടിച്ച് വിദ്യാർത്ഥി മരിച്ചു.

👉മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പട്ടികയ്ക്കെതിരെ ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക് ,പട്ടികയിൽ ഇരട്ടിപ്പെന്ന് പരാതി

👉കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിൻ്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ഭാര്യ

🌴 കേരളീയം 🌴

🙏വയനാട് പുനരധിവാസത്തിനായി വ്യവഹാരങ്ങള്‍ ഇല്ലാത്ത ഭൂമി എത്ര വില കൊടുത്തും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍.

🙏വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍, ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍. ആക്ഷേപങ്ങള്‍ക്കുള്ളവര്‍ക്ക് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങള്‍ക്കുള്ളില്‍ പരാതി നല്‍കാം. 30 ദിവസത്തിന് ശേഷം അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കും.

🙏അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബി.ആര്‍.അംബേദ്കര്‍ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.

🙏 ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും കഠിനതടവ്. കുട്ടിയുടെ പിതാവ് ഷെരീഫ് ഏഴുവര്‍ഷവും അമ്മ അനിഷ 10 വര്‍ഷവും തടവ ശിക്ഷ അനുഭവിക്കണം.

🙏 കണ്ണൂര്‍ – എറണാകുളം ജംഗ്ഷന്‍ ഇന്റര്‍ സിറ്റി എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു.

🙏തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ വട്ടവിള യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേഹയ്ക്ക് (12) ക്ലാസ് മുറിയില്‍ നിന്ന് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു.

🇳🇪 ദേശീയം 🇳🇪

🙏പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ചുമത്തിയത് 7 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍.

🙏 ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ ബാഗിലാക്കി ഉപേക്ഷിക്കാന്‍ കൊണ്ടുപോയ ഭര്‍ത്താവ് അറസ്റ്റില്‍. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച ദാരുണമായ കൊലപാതകം നടന്നത്. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മാരിമുത്തുവിനെ (36) പൊലീസ് അറസ്റ് ചെയ്തു.

🙏മധ്യപ്രദേശിലെ മെന്‍ഡോറിയില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് 42 കോടിയോളം രൂപ വില വരുന്ന 52 കിലോയോളം സ്വര്‍ണവും 10 കോടി രൂപയും കണ്ടെടുത്തു.

🙏 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കുന്ന പശ്ചാത്തലത്തില്‍ ഇവിഎമ്മുകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്തമാസം വാദം കേള്‍ക്കും.

🙏 ജയ്പുര്‍ – അജ്‌മേര്‍ ദേശീയപാതയിലെ ഗ്യാസ് ടാങ്കര്‍ലോറി അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 45-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 30-ലധികം വാഹനങ്ങള്‍ക്ക് തീപിടിച്ചു.

🇦🇽 അന്തർദേശീയം 🇦🇺

🙏 അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണയും ഗ്യാസും വാങ്ങിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയനെ ഭീഷണിപ്പെടുത്തി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എല്ലാത്തിന്റെയും താരിഫ് കൂടും എന്നാണ് ഭീഷണി.

🙏അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അവസാന ഔദ്യോഗിക വിദേശ സന്ദര്‍ശനം മാര്‍പാപ്പയുടെ അടുത്തേക്കാകുമെന്ന് വൈറ്റ് ഹൗസ്.

🙏 ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്.

🏑 കായികം 🏏

🙏ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ നടക്കുന്ന ദക്ഷിണമേഖല ഇൻ്റർ യൂണിവേഴ്സിറ്റി വനിതാ ബാസ്ക്കറ്റ്ബാളിൽ കേരള സർവ്വകലാശാലയ്ക്ക് ജയത്തുക്കം.

👉ശ്രീലങ്കയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ ഇന്ത്യ, അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിൻ്റെ ഫൈനലിലെത്തി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here