ശബരിമലയിൽ ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു

Advertisement

സന്നിധാനം: ശബരിമലയിൽ ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ചാണ് തീരുമാനം.മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതൽ ഭക്തരെത്താനുള്ള സാധ്യത മുന്നിൽ കണ്ടുമാണ് നിയന്ത്രണം. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം. 26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചു. സന്നിധാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ ദർശനം നടത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here