കോഴിക്കോട്. വടകര അഴിയൂരിൽ ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന സ്ത്രീയുടെ സ്വർണമാല കവർന്നു. അഴിയൂർ സ്വദേശി ചന്ദ്രയുടെ നാലേമുക്കാൽ പവൻ സ്വർണാഭരണമാണ് മോഷണം പോയത്. പുലർച്ചെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വെച്ച് മോഷ്ടാവ് മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു. ചോമ്പാല പോലീസിൽ ചന്ദ്ര പരാതി നൽകി.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.