തിരുവനന്തപുരം .സി.പി.എം തിരുവനന്തപുരം ജില്ലാ
കമ്മിറ്റിയെ ഇന്ന് തിരഞ്ഞെടുക്കും.പുതിയ
ജില്ലാ സെക്രട്ടറിയേയും ഇന്ന് കോവളത്ത്
സമാപിക്കുന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുക്കും.
എം.വി.ഗോവിന്ദൻെറ മറുപടി പ്രസംഗത്തിന്
ശേഷമായിരിക്കും തിരഞ്ഞെടുപ്പ്
ജില്ലാ സെക്രട്ടറിയായി വി.ജോയി എം എൽ എ
തുടരുമെന്ന് ഉറപ്പാണ്.പുതിയ ജില്ലാ
കമ്മിറ്റിയുടെ പാനൽ തയാറാക്കുന്നതിനായി
നിലവിലുളള ജില്ലാ കമ്മിറ്റി രാവിലെ 10ന്
ചേരും.46 അംഗ ജില്ലാ കമ്മിറ്റിയേയാണ്
തിരഞ്ഞെടുക്കേണ്ടത്.പ്രായപരിധി പിന്നിട്ട
നേതാക്കളെയും സംസ്ഥാന കമ്മിറ്റി
അംഗങ്ങളെയും ജില്ലാ കമ്മിറ്റിയിൽ നിന്ന്
ഒഴിവാക്കും.എം.എൽ.എമാരായ ജി.
സ്റ്റീഫൻ, വി.കെ.പ്രശാന്ത്, പി.കെ.എസ്
സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം
മധു, മഹിളാ അസോസിയേഷൻ ജില്ലാ
സെക്രട്ടറി ഷീജ സുദേവ് എന്നിവർ
കമ്മിറ്റിയിലെത്തും