കേരളത്തിൽ ആണവ നിലയം സ്ഥാപിച്ചു കൂടേ

Advertisement

തിരുവനന്തപുരം. കേരളത്തിൽ ആണവ നിലയം സ്ഥാപിച്ചൂടെ എന്ന് ചോദ്യവുമായി കേന്ദ്രം..  കേരളത്തിൽ ആണവ നിലയതിനുള്ള സാധ്യതയുണ്ടോ എന്നും,  ആണവനിലയത്തിന് സ്ഥലം കണ്ടെത്താൻ സാധിക്കുമോ എന്നും കേരളത്തോട് കേന്ദ്രം ഊർജ്ജമന്ത്രി മന്ത്രി ചോദിച്ചു.. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയുമായി കോവളത്ത് നടന്ന കൂടിക്കാഴ്ചയിലാണ് വിഷയം ഉയർന്നത് .. കേരളത്തിൻ്റെ കടൽ തീരങ്ങളിലുള്ള  തോറിയം ഉപയോഗിക്കാമല്ലോ എന്നും കേന്ദ്ര മന്ത്രി മനോഹർ ലാൽ മുഖ്യമന്ത്രിയോടും, വൈദ്യുതി മന്ത്രിയോടും ചോദിച്ചു.. എന്നാൽ കേരളത്തിലെ സമൂഹ്യ പിന്തുണ ഇല്ലാതെ ആണവ നിലയം സ്ഥാപിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി മറുപടി നൽകി.. കേരളത്തിനായി കേരളത്തിന്  പുറത്ത് ആണവ നിലയം സ്ഥാപിക്കാൻ കഴിയുമോ എന്നും വൈദ്യുതി മന്ത്രി ചോദിച്ചു.. അങ്ങനെ ആണവ നിലയം സ്ഥാപിച്ചാൽ അവിടേയ്ക്കുള്ള തോറിയം ഇന്ധനം കേരളത്തിന് നൽകാനാകുമെന്നും യോഗത്തിൽ വൈദ്യുതി മന്ത്രി അറിയിച്ചു..

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here