വയനാട് സിപിഎം  ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം

Advertisement

വയനാട്.സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും. രാവിലെ 10 മണിക്ക് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കും. തുടർന്ന് ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. ജില്ലാ സെക്രട്ടറിയായി പി ഗഗാറിൻ തുടരാനാണ് സാധ്യത. ഇന്ന് വൈകിട്ട് കാൽ ലക്ഷം പേർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ ജില്ലാ സമ്മേളനം സമാപിക്കും.  കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ആണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക.  ചൂരൽമല മുണ്ടക്കൈ പുനരധിവാസം വൈകുന്നതിൽ പ്രതിനിധികൾ വിമർശനമുന്നയിച്ചു.  നടപടികൾക്ക് ഉദ്യോഗസ്ഥ തല വീഴ്ച സർക്കാരിന് നാണക്കേട് ഉണ്ടാക്കുന്നു എന്നായിരുന്നു വിമർശനം. പാർട്ടി നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റി നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതും സമ്മേളനത്തിൽ വിമർശനമായി ഉയർന്നു. സംസ്ഥാന നേതാക്കൾ ഇടപെട്ടിട്ടുപോലും നിക്ഷേപകർക്ക് പണം നൽകാത്തത് തദ്ദേശ തെരഞ്ഞെടുപ്പിൽ സാരമായി ബാധിക്കും എന്നായിരുന്നു പ്രതിനിധികൾ പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ വോട്ട് ചോർച്ചയിൽ സമ്മേളനത്തിൽ ചർച്ചയായി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here