2024 ഡിസംബർ 23 തിങ്കൾ
BREAKING NEWS
👉 പാലക്കാട്ടെ സ്ക്കുളിൽ വിഎച്ച്പി പ്രവർത്തകർ ക്രിസ്തുമസ് ആഘോഷം തടഞ്ഞതോടെ ബിജെപിയുടെ വെറുപ്പും വിദ്വേഷവും പുറത്ത് വന്നെന്നും ബിജെപിയുടെ
ക്രൈസ്തവ സ്നേഹം കാപട്യമാണെന്നും സന്ദീപ് വാര്യർ
👉കാലിക്കറ്റ് സർവ്വകലാശാല സ്തംഭനം, സമവായ സമിതിയിൽ ഭിന്നത, മുസ്ലിം ലീഗ് അംഗം രാജിവെച്ചു.
👉 ഹൂതികേന്ദ്രങ്ങളിൽ വ്യോമാക്രമണം, ബോംബാക്രമണത്തിൽ 40 മരണം ,ഗസ്സയിൽ സ്ക്കൂളുകളിൽ ഇസ്രായേൽ ആക്രമണം
👉ഉത്തർപ്രദേശിലെ
പീലിപിത്തിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 3 ഖാലിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടു.
🌴 കേരളീയം 🌴
🙏അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ കേരളത്തില്‍ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതില്‍ അനുമതി നല്‍കാമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കോവളത്ത് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്രമന്ത്രിയുമായി കൂട്ടിക്കാഴ്ച്ചയിലാണ് ഖട്ടരിന്റ് ഉറപ്പ്.
🙏പാലക്കാട് നല്ലേപ്പുള്ളി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഭീഷണിയുയര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തം. വി എച്ച് പി ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ അറസ്റ്റിലായ സംഭവത്തില്‍ യുവജന സംഘടനകളായ ഡി വൈ എഫ് ഐയും യൂത്ത് കോണ്‍ഗ്രസുമടക്കം ഇന്ന് ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.
🙏 വയനാട് പുനരധിവാസത്തിനായി വീടുകള്‍ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്നും സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കുമെന്നും ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം. ചീഫ് സെക്രട്ടറി അവതരിപ്പിച്ച കരട് പദ്ധതി മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു.
🙏 മുനമ്പം സമരത്തിന്റെ ആദ്യ ദിവസം മുതല്‍ പിന്തുണയുമായി ഒപ്പമുണ്ടെന്നും പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്നും മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പ്രധാനമന്ത്രി തന്നെ ഇക്കാര്യം ഉറപ്പ് നല്‍കിയതാണെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
🙏 കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട് . ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
🙏 കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ മരണത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കും മൂന്ന് സൊസൈറ്റി ജീവനക്കാര്‍ക്കും എതിരെ ആത്മഹത്യ പ്രേരണക്കെതിരെ കേസെടുക്കണമെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി.
🙏 പത്തനംതിട്ട കൊടുമണ്ണില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റൗഡി ലിസ്റ്റില്‍ പെട്ടയാളുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഇയാളുടെ സുഹൃത്തുക്കളാണ് പൊലീസിന് നേരെ കല്ലെറിയുകയും സ്വകാര്യ വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്തത്.
🙏 നിലമ്പൂരിലെ നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന യുവാവ് മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസില്‍ ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചതായി പൊലീസിന് വിവരം.
🙏 തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ച കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് മാലിന്യങ്ങള്‍ തിരിച്ചെടുക്കുന്നത്. മാലിന്യം തള്ളിയതില്‍ നാലു പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.
🙏 രാജ്യാന്തര ബീച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളെ മാതൃകയാക്കി കോഴിക്കോട് ഒരുങ്ങുന്ന ‘ഓഷ്യാനസ് ചാലിയം’മാതൃകാ ബീച്ച് ഇന്ന് ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം നടത്തുക. 9.53 കോടി രൂപ ചിലവിട്ടാണ് ബീച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
🙏വാര്‍ത്തയുടെ പേരില്‍ ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രക്ഷോഭത്തിന്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി മാര്‍ച്ചും ധര്‍ണയും നടത്തും.
🇳🇪 ദേശീയം 🇳🇪
🙏ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി. കുവൈത്തിന്റെ വിശിഷ്ട മെഡലായ മുബാറക് അല്‍ കബീര്‍ മെഡല്‍ കുവൈത്ത് അമീര്‍ സമ്മാനിച്ചു.
🙏 നടന്‍ അല്ലു അര്‍ജുന്റെ വസതിയില്‍ അതിക്രമം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനല്‍ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായി.
🙏കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിക്ക് സമന്‍സ് അയച്ച് ബറേലി ജില്ലാ കോടതി. ജാതി സെന്‍സസ് പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ജനുവരി 7 ന് ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ പരാമര്‍ശം ഉന്നയിച്ചാണ് ഹര്‍ജി. രാഹുലിന്റെ പ്രസ്താവനകള്‍ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന സ്വകാര്യ ഹര്‍ജിയിലാണ് നടപടി.
🙏 റിപ്പബ്ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്ക് ഇക്കുറി അവതരണാനുമതി നല്‍കി കേന്ദ്രം. കേരളം ഇത്തവണ ദൃശ്യങ്ങള്‍ സമര്‍പ്പിച്ചിരുന്നില്ല.
🙏 ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ ചാര്‍ജുകള്‍ക്ക് ജിഎസ്ടി നല്‍കേണ്ടെന്ന് തീരുമാനമായി.
🙏 ദില്ലിയിലെ സ്‌കൂളുകള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി അയച്ച സംഭവത്തിലെ പ്രതികളായ വിദ്യാര്‍ത്ഥികള പിടികൂടി പൊലീസ്. എന്നാല്‍ പിടിയിലായ പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കാതെ മുന്നറിയിപ്പ് നല്‍കി മാതാപിതാക്കളുടെ ഒപ്പം അയയ്ക്കുകയാണ് നല്‍കിയത്.
🙏 പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഹിമാചല്‍ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തില്‍ മരിച്ചത്. ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
🙏 ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ചമച്ച് തട്ടിപ്പ്. ഓണ്‍ലൈന്‍ വഴി സിആര്‍പി ഓഫിസര്‍ ചമഞ്ഞും വ്യാജപേരുകളിലും ചിലര്‍ വ്യാജ ഓഫറുകള്‍ നല്‍കി പണം തട്ടുന്നതായി തുടരെ പരാതികള്‍ ലഭിക്കുന്നതായി രാജ്ഭവന്‍ അധികൃതര്‍ അറിയിച്ചു.
🇦🇽 അന്തർദേശീയം 🇦🇽
🙏 പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 16 പാക് സൈനികരും പാക് സൈനികരുടെ ആക്രമണത്തില്‍ 8 തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തീവ്രവാദ ആക്രമണങ്ങള്‍ മേഖലയില്‍ പതിവാകുന്നതിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണം.
🙏 ടെക്സാസിലെ കിലീനിലെ മാളിനുള്ളിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ യുവാവിനെ പൊലീസ് വെടിവച്ചു വീഴ്ത്തി. ട്രക്ക് ഓടിച്ചിരുന്ന യുവാവിനെ പാര്‍ക്കിംഗില്‍ വച്ചാണ് പൊലീസ് വെടിവച്ച് വീഴ്ത്തിയത്. ഇടിച്ച് കയറിയതിന് ശേഷവും വാഹനം നിര്‍ത്താന്‍ തയ്യാറാവാതിരുന്ന ട്രക്ക് ഡ്രൈവര്‍ മാളിനുള്ളില്‍ ആളുകള്‍ക്കിടയിലൂടെ ട്രക്ക് ഓടിച്ചതോടെ വലിയ രീതിയില്‍ ആളുകള്‍ പരിഭ്രാന്തരായി.
🙏 സിറിയയിലെ വിമത നേതാവ് അബു മുഹമ്മദ് അല്‍ ജുലാനിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന പാരിതോഷികം അമേരിക്ക പിന്‍വലിച്ചു. ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ മേധാവി ജുലാനിയെ പിടികൂടാന്‍ സഹായിച്ചാല്‍ ഒരു കോടി ഡോളര്‍ നല്‍കുമെന്ന് ആയിരുന്നു പ്രഖ്യാപനം. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചത്.
🙏 തുര്‍ക്കിയില്‍ ഹെലികോപ്റ്റര്‍ ആശുപത്രികെട്ടിടത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. രണ്ട് പൈലറ്റും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം.
🙏 ക്രിസ്മസ് ആഘോഷത്തിനിടെ ഭാര്യയും മക്കളുമുള്‍പ്പടെ കുടുംബത്തിലെ ആറു പേരെ വെടിവെച്ചുകൊന്ന ശേഷം 56-കാരന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ഇറാന്‍ വംശജനായ അസീസ് എന്നയാളാണ് ഭാര്യയും മക്കളും ഭാര്യയുടെ സഹോദരിയേയും സഹോദരനേയും അയാളുടെ മക്കളേയുമടക്കം കുടുംബത്തെയൊന്നാകെ കൊലപ്പെടുത്തിയത്.
🙏തായ്വാന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് ചൈന. അമേരിക്കയുടെ നടപടി തീകൊണ്ടുള്ള കളിയാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.
🏏 കായികം 🏑
🙏 ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്. മുഹമ്മദന്‍ എസ്.സിയെ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളിന് തകര്‍ത്തു. ബ്ലാസ്റ്റേഴ്സിന്റെ നാലാം ജയമാണിത്. മൈക്കല്‍ സ്റ്റാറേ മടങ്ങിയശേഷം ഇടക്കാല പരിശീലകന്‍ ടി.ജി പുരുഷോത്തമന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്.
🙏വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ എകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് 211 റണ്‍സിന്റെ കൂറ്റന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 91 റണ്‍സെടുത്ത സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തത്.