മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ

Advertisement

തിരുവനന്തപുരം.മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ

പാലക്കാട് ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ

തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ ആവേശമുണ്ടാക്കിയില്ല

ലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണം തിരിച്ചടിയായി

ഇത് മുസ്ലിം വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിക്കാൻ കാരണമായി

ട്രോളി ബാഗ് വിവാദവും പത്ര പരസ്യവും വിനയായി എന്നും സിപിഐ റിപ്പോർട്ട്

വിവാദം യുഡിഎഫിൽ ഐക്യമുണ്ടാക്കി

ഇ പി ജയരാജന്റെ ആത്മകഥ എന്ന രീതിയിൽ പ്രചരിച്ച കാര്യങ്ങളിൽ സ്ഥാനാർത്ഥി സരിനെ മോശമായി ചിത്രീകരിച്ചത് വോട്ടർമാരെ സ്വാധീനിച്ചു

ഘടകകക്ഷികളെ സിപിഎം നിരന്തരം തഴഞ്ഞു എന്നും സിപിഐ

തെരഞ്ഞെടുപ്പ് കൺവെൻഷനു ശേഷം ഒരുതവണ മാത്രമാണ് എൽഡിഎഫ് യോഗം ചേർന്നത്

തെരഞ്ഞെടുപ്പ് നീക്കങ്ങളും ചർച്ചകളും ഘടകകക്ഷികളെ അറിയിക്കാതെയാണ് സിപിഎം മുന്നോട്ടുപോയത്

നെൽ കർഷകർക്ക് സർക്കാറിനോടുള്ള വിരോധം കർഷക വോട്ടുകൾ ലഭിക്കാത്തതിന് കാരണമായി എന്നും സിപിഐ റിപ്പോർട്ട്

റിപ്പോർട്ട് ജില്ലാ എക്സിക്യൂട്ടീവും ജില്ലാ കൗൺസിലും അംഗീകരിച്ചു

Advertisement