എം പി യെയും കൂവിപ്പാഞ്ഞ് മെമു

Advertisement

ചെങ്ങന്നൂർ . ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിച്ചെങ്കിലും മെമു ട്രെയിൻ സ്റ്റോപ്പിൽ നിർത്താതെ പോയി. ഇന്നുമുതൽ സ്റ്റോപ്പ് അനുവദിച്ചിരുന്ന  മെമു ട്രെയിനിനെ സ്വീകരിക്കാൻ രാവിലെ 7.15 ന് കൊടിക്കുന്നിൽ സുരേഷ് എംപി   എംപി അടക്കമുള്ളവർ എത്തിയിരുന്നു. സ്റ്റേഷനിൽ ഗ്രീൻ സിഗ്നൽ കാണിച്ചിട്ടും ട്രെയിൻ നിർത്താതെ പോവുകയായിരുന്നു.


ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ
സ്റ്റേഷനിൽ സമയം രാവിലെ 7 30. സ്ഥലം എംപി കൊടിക്കുന്നിൽ സുരേഷും  ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ള ജനപ്രതിനിധികൾ ട്രെയിന് സ്വീകരിക്കാൻ എത്തി. കൃത്യസമയത്ത് തന്നെ ട്രെയിൻ എത്തിച്ചേർന്നു. എന്നാൽ ഗ്രീൻ സിഗ്നൽ കണ്ടിട്ടും ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ യാത്ര തുടർന്നു.


ലോക്കോപൈലറ്റ്നുണ്ടായ  അബദ്ധമാണ് ഇങ്ങനെ സംഭവിക്കുവാൻ കാരണമെന്നാണ് റെയിൽവേ അധികൃതർ കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചത്. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന മെമ്മോ  മൂന്നു മാസങ്ങൾക്ക് മുൻപാണ് അനുവദിച്ചത്. നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് കൊടിക്കുന്നിൽ സുരേഷിന്റെ ഇടപെടലിന് തുടർന്നായിരുന്നു ട്രെയിൻ അനുവദിച്ചതും ചെറിയനാട് സ്റ്റോപ്പിനും പിന്നീട് അനുമതി നൽകിയതും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here