നഷ്ടക്കുരുക്കിൽ കൊച്ചി മെട്രോ

Advertisement

കൊച്ചി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക  റിപ്പോർട്ട് പുറത്തുവന്നപ്പോൾ വരുമാനത്തിലധികം നഷ്ടവുമായി കൊച്ചി മെട്രോ.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് ഉണ്ടായത്  433.39 കോടി രൂപ നഷ്ടം. വരുമാനത്തിൽ വർദ്ധനവുണ്ടായപ്പോഴും ചിലവ് വർദ്ധിച്ചതാണ് നഷ്ടം ഉണ്ടാകാനുള്ള കാരണം .


മെട്രോ വരുമാനത്തിലെ വർദ്ധനവും ഉണ്ടായ നഷ്ടവും വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വാർഷിക സാമ്പത്തിക റിപ്പോർട്ട്. കഴിഞ്ഞ വർഷമുണ്ടായ നഷ്ടം 335.71 കോടി . മുൻ വർഷത്തേക്കാൾ 100 കോടിയോളം നഷ്ടമാണിത്.  വരുമാനത്തിൽ വർദ്ധനവ് ഉണ്ടായതായും കെഎംആർഎൽ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത്തവണ  മെട്രോയുടെ പ്രവർത്തന  വരുമാനം ആയി  നേടിയത് 151.30 കോടി രൂപയാണ്. മറ്റ് ഇനത്തിലുള്ള വരുമാനം 95.11 കോടി. ആകെ വരുമാനം 246.6 1. വായ്പ തിരിച്ചടവിൽ വീഴ്ച വന്നതിനെ തുടർന്ന് ഇന്ത്യ റേറ്റിംഗ് ആൻഡ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി മെട്രോയുടെ റേറ്റിംഗ് കുറച്ചിട്ടുണ്ട്. വരുമാനം 46 കോടി രൂപ വർദ്ധിച്ചതായും വാർഷിക വരുമാന റിപ്പോർട്ട് സൂചിപ്പിക്കുന്നു.വാട്ടർമെട്രോയുടെ പദ്ധതി തുക 1064.83 കോടി രൂപയാണ്. ഇതിൽ 156.07 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കും. ശേഷിക്കുന്ന തുക ജർമൻ ഏജൻസിയായ കെ.എഫ്.ഡബ്ല്യു.വിൽ നിന്നാണ് വായ്പയായി ലഭ്യമാകുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം മെട്രോയിൽ യാത്രചെയ്തത് 3,23,23,249 പേരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Advertisement