തിരുവനന്തപുരം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി
വി.ജോയിയെ വീണ്ടും തിരഞ്ഞെടുത്തു.46
അംഗ ജില്ലാ കമ്മിറ്റിയേയും കോവളത്ത് നടന്ന
ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.ജില്ലാ
കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട 2 അംഗങ്ങൾ
പ്രതിഷേധം പ്രകടിപ്പിച്ചു.വി.അമ്പിളി ജി.സുഗുണൻ
എന്നിവരാണ് പാനൽ തയാറാക്കാൻ ചേർന്ന ജില്ലാ
കമ്മിറ്റിയിൽ പ്രതിഷേധിച്ചത്.പ്രവർത്തനത്തിലെ
പോരായ്മ കൊണ്ടാണ് ഇ.പി.ജയരാജനെ LDF
കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന്
എം.വി.ഗോവിന്ദൻ സമ്മേളനത്തിൽ വെളിപ്പെടുത്തി.
CPIM തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ
അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല.നേതൃ
തലത്തിൽ നേരത്തെ ഉണ്ടാക്കിയ ധാരണ ജില്ലാ
സമ്മേളനം അതേപടി അംഗീകരിച്ചു.46അംഗ
ജില്ലാ കമ്മിറ്റിയിൽ 8 പേരെ പുതുതായി
ഉൾപെടുത്തി.നിലവിലുളള ജില്ലാ കമ്മിറ്റിയിൽ
നിന്ന് 8 പേരെ ഒഴിവാക്കിയാണ് പുതിയ ആളുകൾക്ക്
അവസരം നൽകിയത്.പുതിയ ജില്ലാ കമ്മിറ്റി
ചേർന്ന് വി.ജോയിയെ വീണ്ടും സെക്രട്ടറിയായി
തിരഞ്ഞെടുത്തു.ജില്ലാ കമ്മിറ്റിയിൽ നിന്ന്
ഒഴിവാക്കപ്പെട്ട ജി.സുഗുണനും വി.അമ്പിളിയും
പ്രതിഷേധം പ്രകടിപ്പിച്ചു.അമ്പിളിയെ ഒഴിവാക്കുന്നതിൽ
കമ്മിറ്റിയെ മറ്റ് വനിതാ അംഗങ്ങളും എതിർത്തു
32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ
സമ്മേളനം തിരഞ്ഞെടുത്തു.പൊതുചർച്ചയിലെ
വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ സംസ്ഥാന
സെക്രട്ടറി എം.വി.ഗോവിന്ദൻ ഇ.പി.ജയരാജനെ
മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത്
പ്രവർത്തനത്തിലെ പോരായ്മകൊണ്ടാണെന്ന്
വെളിപ്പെടുത്തി.കൺവീനർ എന്ന നിലയിൽ
ജയരാജൻെറ പ്രവർത്തനത്തിൽ പോരായ്മകൾ
ഉണ്ടെന്ന് നേരത്തെ വിലയിരുത്തി.എന്നാൽ തിരുത്തി
മുന്നോട്ട് പോകുമെന്ന് കരുതി ആഘട്ടത്തിൽ
മാറ്റിയില്ല.എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പ്
നടക്കുന്ന സമയത്തെ പ്രസ്താവനകളും ജാവദേക്കർ
കൂടിക്കാഴ്ചയിലെ സ്ഥിരീകരണവും വന്നതോടെയാണ്
മാറ്റിയതെന്ന് ഗോവിന്ദൻ പ്രതിനിധി സമ്മേളനത്തെ
അറിയിച്ചു.തെറ്റുതിരുത്തൽ രേഖ നടപ്പാക്കിയിരുന്നെങ്കിൽ
മധു മുല്ലശേരിമാർ ഉണ്ടാകില്ലായിരുന്നുവെന്നും
എം.വി.ഗോവിന്ദൻ പറഞ്ഞു