തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. വെഞ്ഞാറമൂട്ടില്‍ എംസി റോഡില്‍ വച്ചാണ് അപകടമുണ്ടായത്. കമാന്‍ഡോ വാഹനത്തില്‍ പിന്നില്‍ ലോക്കല്‍ പൊലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.
കൊല്ലം കടയ്ക്കലിലെ പൊതുപരിപാടിക്കുശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പള്ളിക്കല്‍ പൊലീസിന്റെ ജീപ്പാണ് കമാന്‍ഡോ വാഹനത്തില്‍ ഇടിച്ചത്. പൊലീസ് ജീപ്പിന് ചെറിയ കേടുപാടുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നിലുള്ള കമാന്‍ഡോ വാഹനത്തിലാണ് ജീപ്പിടിച്ചത്.
കഴിഞ്ഞ ഒക്ടോബറിലും എംസി റോഡില്‍വച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് വാമനപുരത്തായിരുന്നു അപകടം. ബൈക്ക് യാത്രക്കാരിയെ രക്ഷിക്കാനായി പൈലറ്റ് പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചു