മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് പരാതി നല്‍കാന്‍ സംവിധാനം വേണമെന്ന് ഹൈക്കോടതി

Advertisement

കൊച്ചി: സംസ്ഥാനത്ത് മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് പരാതി നല്‍കാന്‍ സംവിധാനം വേണമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് മൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്ന സാഹചര്യത്തിലാണ് ഇടപെടല്‍.
മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിന് നിരവധി പേര്‍ ഇരയാകുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇതു സംബന്ധിച്ച് നിയമനിര്‍മാണങ്ങളോ സംവിധാനങ്ങളോ ഇല്ലെന്നും ജസ്റ്റിസ് സിഎസ് ഡയസ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചത്.
തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് എസ് സിരിജഗന്‍ കമ്മിറ്റി നേരത്തെ നിലവില്‍ വന്നിരുന്നു.

Advertisement