പൂനെയിൽ ജോലി ചെയ്യുകയായിരുന്ന മലയാളി സൈനികനെ കാണാതായതിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കോഴിക്കോട് പാവങ്ങാട് സ്വദേശിയും ബോക്സിംഗ് താരവുമായ കെ വിഷ്ണുവിനെയാണ് 17 ആം തിയ്യതി മുതൽ കാണാതായത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് വിഷ്ണുവിനെ കാണാതായത്. വിഷ്ണുവിനെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പൂനെയിലെത്തി. എലത്തൂർ Slയുടെ നേതൃത്വത്തിൽ, സൈബർ സെൽ വിദഗ്ധരടങ്ങിയ സംഘമാണ് പൂനെയിലെത്തിയത്. സൈന്യത്തിൻ്റെ അന്വേഷണവും തുടരുകയാണ്.