പാലക്കാട്. തത്തമംഗലത്ത് സ്കൂളിലെ പുൽകൂട് അജ്ഞാതർ തകർത്ത സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു,നല്ലേപിള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച്പി പ്രവർത്തകർക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്,രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു,പുൽകൂട് തകർത്തവരുടെ സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭ്യമാകുമോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്,നല്ലെപ്പിള്ളി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡിവൈഎഫ്ഐ ഇന്ന് ജില്ലാ വ്യാപകമായി സൗഹൃദ കാരൾ സംഘടിപ്പിക്കുന്നുണ്ട്