2024 ഡിസംബർ 24 ചൊവ്വ
BREAKING NEWS
👉കോഴിക്കോട്ട് സ്ക്കുട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി കൈതപ്പൊയിൽ സ്വദേശി സുധ എന്ന വീട്ടമ്മ മരിച്ചു
👉ഇടുക്കി ദേവികുളത്ത് കാട്ടാനക്കൂട്ടം കാർ ആക്രമിച്ചു.
👉കേന്ദ്രീയ, ജവഹർ നവോദയ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ തോല്പിക്കാൻ പാടില്ലന്ന കേന്ദ്രനയം തിരുത്തി സർക്കാർ.
👉 പാലപ്പിള്ളിയിലെ നാടോം പാടത്ത് ജനവാസ മേഖലയിൽ ഇന്നും പുലിയെ കണ്ടതായി നാട്ടുകാർ
👉രാജസ്ഥാനിലെ കോട്പുട്തലിൽ കുഴൽ കിണറ്റിൽ വീണ മൂന്നര വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു.
👉ക്ഷേമ പെൻഷൻ തട്ടിപ്പ്: കർശന നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്, 378 പേർക്കെതിരെ നടപടി വരും.18 ശതമാനം പലിശയോടെ തുക തിരിച്ചുപിടിക്കും.
🌴 കേരളീയം 🌴
🙏മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു. വെഞ്ഞാറമൂട് പള്ളിക്കലില്‍ വെച്ച് കമാന്‍ഡോ വാഹനത്തിന് പിന്നില്‍ ലോക്കല്‍ പോലീസിന്റെ ജീപ്പിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
🙏 ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് തത്തമംഗലം ചെന്താമരനഗര്‍ ജി.ബി.യു.പി. സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി ഗവ. യു.പി.സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ചിറ്റൂര്‍ മേഖലയിലെ തന്നെ മറ്റൊരു സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്തനിലയില്‍ കണ്ടെത്തുന്നത്.
🙏 കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണ സംഘം ആത്മഹത്യ പ്രേരണ കുറ്റം ചുമത്താത്തതില്‍ പ്രതിഷേധം ശക്തം.
🙏 ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യത്യസ്ത കേസുകളില്‍ നടന്‍മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. നടന്‍ മുകേഷിനെതിരായ ലൈംഗിക പീഡന കേസില്‍ വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
🙏 തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണത്തിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം.
🙏 കോഴിക്കോട് വടകര കരിമ്പനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്.
🙏എറണാകുളം കാക്കനാട് കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത 75 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി.
🙏 സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിക്കരികില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
🇳🇪 ദേശീയം 🇳🇪
🙏വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് യാത്രക്കാര്‍ തമ്മില്‍ ആരംഭിച്ച വാക്പോര് ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഞായറാഴ്ച രാവിലെ 7.35ഓടെ കോപ്പന്‍ഹേഗന്‍-ദില്ലി എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം.
🙏പ്രശസ്ത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ (90) അന്തരിച്ചു. ഇന്നലെ വൈകീട്ട് 6.30-ഓടെ മുംബൈയിലെ വോക്കാര്‍ഡ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 1976-ല്‍ പത്മശ്രീയും 1991-ല്‍ പത്മഭൂഷണും നല്‍കി രാജ്യം ബെനഗലിനെ ആദരിച്ചിരുന്നു.
🙏പുഷ്പ 2 പ്രീമിയര്‍ ഷോ ദുരന്തവുമായി ബന്ധപ്പെട്ട് നടന്‍ അല്ലു അര്‍ജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11ന് ചിക്കട്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ഹൈദരാബാദ് പൊലീസിന്റെ നോട്ടീസ് നല്‍കി.
🙏 പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ ആരും കുറ്റപ്പെടുത്തരുതെന്നും കേസ് പിന്‍വലിക്കാന്‍ തയാറാണെന്നും മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍. ഡിസംബര്‍ 4ന് നടന്ന സംഭവത്തില്‍ രേവതിയുടെയും ഭാസ്‌കറിന്റെയും മകന്‍ ശ്രീ തേജിനും പരുക്കേറ്റിരുന്നു.
🙏ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യന്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുന്‍ ജഡ്ജിയാണ് രാമസുബ്രഹ്‌മണ്യന്‍.
🙏കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒന്‍പത് അയ്യപ്പഭക്തര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സായിനഗറില്‍ ക്ഷേത്രത്തിലെ മുറിയില്‍ കിടന്ന് ഭക്തര്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം.
🙏 രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നത് സംബന്ധിച്ച 2010ലെ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍. 5, 8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പതിവായി പരീക്ഷകള്‍ നടത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നതാണ് പുതിയ ഭേദഗതി.
🙏 മുന്‍ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ദില്ലി കോടതി തള്ളി. അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണവും കോടതി റദ്ദ് ചെയ്തു പൂജയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു.
🇦🇽 അന്തർദേശീയം 🇦🇽
🙏 മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്. നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ നിലപാട്.
🙏അമേരിക്കയില്‍ ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി ഉണ്ടാവുകയുള്ളുവെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🏑 കായികം 🏏
🙏രണ്ട് സെൽഫ് ഗോളുകൾ പിറന്ന ഐഎസ്എൽ ഫുട്ബാൾ മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം.
🙏 ചങ്ങനാശ്ശേരിയിൽ നടക്കുന്ന ദക്ഷിണമേഖല ഇൻ്റർ യൂണിവേഴ്സിറ്റി ബാസ്ക്കറ്റ്ബാൾ സെമിഫൈനൽ ലീഗിൽ എംജി സർവ്വകലാശാലയ്ക്ക് ജയം.