പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി കൊലപാതകം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി

Advertisement

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി.

മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറിയിട്ടുണ്ട്. ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്ന് ജയിൽ സൂപ്രണ്ട് നൽകിയ സ്വഭാവ സർട്ടിഫിക്കറ്റിൽ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here