കാരവാനിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ്

Advertisement


കോഴിക്കോട് .വടകരയിൽ കാരവാനിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ്. എസി ഓൺ ചെയ്ത് ഉറങ്ങവേ വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മലപ്പുറം, കാസർകോട് സ്വദേശികളുടെ പോസ്റ്റ്മോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും.


ഇന്നലെ രാത്രിയാണ് വടകര കരിമ്പനപാലത്ത് കാരവാനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം വണ്ടൂർ സ്വദേശിയായ ഡ്രൈവർ മനോജ് കുമാറും, കാസർഗോഡ്  പറമ്പ സ്വദേശി ജോയലുമാണ് മരിച്ചത്.  ഡ്രൈവർ കാബിനിലെ സ്റ്റെപ്പിൽ വീണുകിടക്കുന്ന നിലയിലായിരുന്നു മനോജിന്റെ മൃതദേഹം. പിൻഭാഗത്തെ ക്യാബിനിന്റെ രണ്ടാമത്തെ ബർത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ജോയൽ. ജോയലിന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തിൽ ദുരൂഹതയില്ലെന്ന് വടകര ഇൻസ്പെക്ടർ എൻ സുനിൽകുമാർ.


മനോജിന്റെയും  ജോയലിന്റെയും ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇൻക്വസ്റ്റ് നടപടികൾ


വാഹനത്തിന്റെ തകരാറാണോ മരണത്തിനിടയാക്കിയത് എന്ന് കണ്ടെത്താൻ ഭാരത് ബെൻസ് സാങ്കേതിക വിദഗ്ധരുടെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തും. മലപ്പുറം എരമംഗലം സ്വദേശി നാസറിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണ് ഈ വാഹനം.

Advertisement