തിരുവനന്തപുരം .നായയെ കൊണ്ട് നാട്ടുകാരെ കടിപ്പിച്ച കഠിനംകുളത്തെ ഗുണ്ടാ കംമ്രാൻ സമീർ ജാമ്യത്തിൽ ഇറങ്ങി വി എസ് എസ് സി യിലെ ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു
ബീഹാർ പാട്ട്ന സ്വദേശി വികാശ്കുമാർ യാദവിനെയും ഭാര്യയെയുമാണ് ഇയാൾ ആക്രമിച്ചത്.
ഇന്നലെ രാത്രി 11 മണിക്ക് പുത്തൻതോപ്പ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.
ശാസ്ത്രജ്ഞനും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലെറിഞ്ഞശേഷം 3 അംഗസംഘം തടഞ്ഞുനിർത്തി ഇരുവരെയും മർദ്ദിക്കുകയും കത്തികൊണ്ട് കഴുത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ കമ്രാൻ സമീറിനെ കഠിനംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു.