കൊച്ചി. സൈബർ തട്ടിപ്പുകളുടെ ഇന്ത്യയിലെ മാസ്റ്റർ ബ്രെയിനെ കൊച്ചി സൈബർ പോലീസ് കൊൽക്കത്തയിലെത്തി സാഹസികമായി അറസ്റ്റ് ചെയ്തു.വാഴക്കാല സ്വദേശിനിയിൽ നിന്നും നാല് കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേരളത്തിൽ നടന്ന നിരവധി സൈബർ തട്ടിപ്പുകളിൽ നിർണായക പങ്കുള്ള ക്രിമിനലിനെയാണ് കേരള പോലീസ് ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന സൈബർ തട്ടിപ്പുകളുടെ തലച്ചോർ എന്ന് വിളിക്കുന്ന ക്രിമിനൽ രംഗ ബിഷ്ണോയിയെയാണ് കൊച്ചി സൈബർ പോലീസ് കൊൽക്കത്തയിലെത്തി പിടികൂടിയത്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന സൈബർ തട്ടിപ്പുകളുടെ മുഖ്യാസൂത്രകനും തലവനും ആണ്.രംഗ ബിഷ്ണോയി . വിദേശരാജ്യങ്ങളിലെ തട്ടിപ്പ് സംഘങ്ങളുമായി ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകാരെ ബന്ധിപ്പിക്കുന്ന മുഖ്യ കണ്ണി കൂടിയാണ് ഇയാൾ ‘വാഴക്കാലയിൽ മധ്യവയസ്ക്കയെ കബളിപ്പിച്ച് 4കോടി രൂപ തട്ടിയ കേസിലാണ് ഇയാളെ സൈബർ പോലീസ് പിടികൂടുന്നത്.ക്രിമിനൽ സംഘത്തിന്റെ സംരക്ഷണമുള്ള പ്രതിയെ സ്വന്തം നാട്ടിലെത്തി അതിസാഹസികമായാണ് പോലീസ് സംഘം കീഴടക്കിയത്.പിടികൂടിയ ഉടൻ തന്നെ വിമാന മാർഗ്ഗം കേരളത്തിൽ എത്തിച്ചില്ല എങ്കിൽ ഇയാളുടെ സംഘം പോലീസിനെ ആക്രമിക്കാനും മടിക്കില്ല എന്ന് സൂചനയുണ്ടായി.ഇന്ന് കൊച്ചിയിൽ എത്തിക്കുന്ന പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.കേരളത്തിൽ ഈയിടെ നടന്ന പ്രധാനപ്പെട്ട സൈബർ തട്ടിപ്പുകളിൽ എല്ലാം രംഗ ബിഷ്ണോയി ക്ക് ബന്ധമുള്ളതിനാൽ സംസ്ഥാനത്ത് നിരവധി കേസുകൾ ആകും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യാൻ സാധ്യത ഉള്ളത്.