ഡി.എം.ഒമാരുടെ കസേരകളിക്ക് താത്കാലിക വിരാമം

Advertisement

കോഴിക്കോട്. ഡി.എം.ഒമാരുടെ കസേരകളിക്ക് താത്കാലിക വിരാമം. സ്ഥലംമാറ്റ ഉത്തരവിലൂടെ എത്തിയ  ഡോ. ആശാദേവിക്ക് ഡി എം ഒ ആയി തുടരാമെന്ന്  ആരോഗ്യവകുപ്പ്.  ഡോ. രാജേന്ദ്രനോട് തിരുവനന്തപുരത്ത് ചുമതയേൽക്കാനും ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശിച്ചു. സ്ഥലമാറ്റ ഉത്തരവിന് മുമ്പ് ഉദ്യോഗസ്ഥരെ കേൾക്കാത്ത ആരോഗ്യവകുപ്പ് നടപടിയെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രൂക്ഷമായി വിമർശിച്ചിരുന്നു.  പരാതികൾ പരിഹരിച്ച് പുതിയ ഉത്തരവ് ഇറക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


കോഴിക്കോട് ഡിഎംഒ ഓഫീസിൽ നടന്ന നാടകീയ രംഗങ്ങളാണ് ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റം സംബന്ധിച്ച വിവാദങ്ങൾ പുറത്തെത്തിച്ചത്. ഇന്നലെ ഒരേസമയം രണ്ട് ഡിഎംഒമാർ ഓഫീസിലെത്തി. സ്ഥലം മാറ്റ ഉത്തരവുമായെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍  നിലവിലെ ഡിഎംഒ ഡോ.എൻ രാജേന്ദ്രൻ തയ്യാറായില്ല. അഡ്മിനിസ്ട്രേറ്റീവ്  ട്രിബ്യൂണലിൽ നിന്ന് അനുകൂല ഉത്തരവുണ്ടെന്നായിരുന്നു Dr. രാജേന്ദ്രൻ്റെ വാദം. മുൻ ഉത്തരവ് നിലനിർത്തണമെന്നായിരുന്നു ഈ മാസം 20 നുള്ള  ട്രിബ്യൂണൽ വിധി. അത് പ്രകാരമാണ് 9 ന് ഇറക്കിയ സ്ഥലമാറ്റ ഉത്തരവ് വീണ്ടും സർക്കാർ നടപ്പാക്കുന്നത്. ഉത്തരവിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് Dr N രാജേന്ദ്രൻ പറഞ്ഞു

Dr ആശ ദേവി കോഴിക്കോട് DMO ആയി ചുമതലയേറ്റു. സ്ഥലമാറ്റവുമായി ബന്ധപ്പെട്ട ട്രിബ്യുണൽ വിധിയിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനമാണുള്ളത്. ട്രാന്‍സ്ഫറുകള്‍ നടത്തിയത് വേണ്ടത്ര ആലോചിക്കാതെയും ആളുകളെ കേൾക്കാതെയുമാണ്.
ഡോ. ആശക്ക് സ്ഥലം മാറ്റത്തില്‍ പ്രത്യേക ആനുകൂല്യം ലഭിച്ചെന്നും വിധിയിലുണ്ട്. അതേസമയം ആരോഗ്യവകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാൻ വീഴ്ച വരുത്തുന്നവർക്ക് എതിരെ  കർശന നടപടി ഉണ്ടാവുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഒരു മാസത്തിനുള്ളിൽ തലമാറ്റ ഉത്തരവിൽ പരാതിയുള്ളവരെ കേട്ട് പുതിയ നിയമന ഉത്തരവ് ഇറക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement