വാർത്താ നോട്ടം
2024 ഡിസംബർ 25 ബുധൻ
തിരുപിറവിയുടെ സന്തോഷം പങ്ക് വെച്ച് ഇന്ന് ക്രിസ്തുമസ്, എല്ലാ മാന്യ വായനക്കാർക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ ക്രിസ്തുമസ് ആശംസകൾ
BREAKING NEWS
👉കൊല്ലം നിലമേൽ മരുക്കുമണിൽ പ്രഭാത സവാരിക്കിടെ റോഡ് മുറിച്ച് കടക്കുമ്പോൾ കാറിടിച്ച് തെറിച്ചുവീണ സ്ത്രീ ലോറി കയറി മരിച്ചു.
👉ഇന്ന് രാവിലെ 6 നായിരുന്നു അപകടം, മുരുക്കുമൺ സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.
👉സംഘർഷത്തെ തുടർന്ന് ഡൽഹി അമൻ നഗറിൽ വെടിവെയ്പ്പ്, രണ്ട് പേർക്ക് പരിക്ക്
👉തിരുവല്ല കുമ്പനാട്ട് കാരൾ സംലത്തിന് നേരെ 10 അംഗ സംഘത്തിൻ്റെ ആക്രമണം, സ്ത്രീകളടക്കം 8 പേർക്ക് പരിക്ക്, സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.
👉 രാജസ്ഥാനിൽ കുഴൽ കിണറ്റിൽ വീണ മൂന്നര വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു.
👉കോന്നിയിൽ കാർ മതിലിച്ച് 3 പേർക്ക് പരിക്ക്,
ഒരാളുടെ നില ഗുരുതരം
👉ഡൽഹിയിൽ മൂടൽമഞ്ഞ് തുടരുന്നു, ദൃശ്യപരിധി 100 മീറ്ററായി കുറഞ്ഞു
👉വനനിയമ ഭേദഗതി കരട് സബ്ജ്റ്റ് കമ്മിറ്റിക്ക് വിടും,പൊതുജനങ്ങൾ നൽകിയ നിർദ്ദേശങ്ങൾ പരിഗണിക്കും
🌴കേരളീയം🌴
🙏കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബീഹാറിലേക്ക് മാറ്റം. നിലവില്‍ ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറാകും.
🙏പാലക്കാട് ജില്ലയിലെ തത്തമംഗലം ചെന്താമര നഗര്‍ ജി.ബി യു പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ പുല്‍ക്കൂട് നശിപ്പിക്കപ്പെട്ട സംഭവത്തിലും, നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ നടന്ന അക്രമ സംഭവങ്ങളിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിക്ക് നോട്ടീസയച്ചു.
🙏ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.
🙏2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
🙏സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരില്‍ വച്ച് നാളെ വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
🙏 കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജമോള്‍, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയ് എന്നിവര്‍ക്കെതിരെയാണ് ചുമത്തിയത്.
🙏 ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവം അന്തര്‍ സംസ്ഥാന തര്‍ക്കം ആക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. കേരളത്തിനും തമിഴ്‌നാടിനുമാണ് നിര്‍ദേശം.
🙏 ആലപ്പുഴ ആറാട്ടുപുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയന്‍ചിറ സ്വദേശി കാര്‍ത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്.
🙏 കൊച്ചിയിലെ അനാശാസ്യകേന്ദ്ര നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ പിടിയില്‍. കൊച്ചി ട്രാഫിക്കിലെ എ.എസ്.ഐ രമേഷ്, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്.
🇳🇪 ദേശീയം 🇳🇪
🙏2040-ഓടെ ചന്ദ്രനില്‍ ബഹിരാകാശ യാത്രികരെ ഇറക്കാനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് രൂപം നല്‍കിയതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ എസ്. സോമനാഥ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ചന്ദ്രനില്‍ ഇന്ത്യന്‍ പതാക പറക്കും എന്നും അദ്ദേഹം പറഞ്ഞു.
🙏 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയതായി എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷ്.
🙏 ജമ്മുകാശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് 5 സൈനികര്‍ക്ക് വീരമൃത്യു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ ബല്‍നോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്.
🙏 കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സര്‍ക്കാര്‍ പരിഹരിച്ചെന്നും റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞെന്നും കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ.
🇦🇽 അന്തർദേശീയം 🇦🇽
🙏 ഇരുപത്തിയഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം ക്രിസ്മസ് കുര്‍ബാന മധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു.
🙏ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11.30ഓടെയാണ് വിശുദ്ധ കവാടം തുറക്കുന്ന ചടങ്ങ് നടന്നത്.
🏏 കായികം 🏑
🙏 വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം. രണ്ടാം ഏകദിനത്തില്‍ 115 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യന്‍ വനിതകള്‍ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ 103 പന്തില്‍ 115 റണ്‍സ് നേടിയ ഹര്‍ലീന്‍ ഡിയോളിന്റെ കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് നേടിയത്.
🙏 അടുത്തവര്‍ഷം ഫെബ്രുവരി 19-ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങളുടെ ഷെഡ്യൂള്‍ ഐസിസി പുറത്തുവിട്ടു. കറാച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പാകിസ്താന്‍ ന്യൂസീലന്‍ഡിനെ നേരിടും.
🙏ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പതുവരെ ഹൈബ്രിഡ് മോഡലിലാണ് ചാമ്പ്യന്‍ഷിപ്പ്. ഫെബ്രുവരി 20-നാണ് ഇന്ത്യയുടെ ആദ്യമത്സരം. ഫെബ്രുവരി 23-നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.
🙏ദുബായില്‍വെച്ചാ
യിരിക്കും ഇന്ത്യയുടെ മത്സരങ്ങളെല്ലാം. ഗ്രൂപ്പ് എ-യില്‍ പാകിസ്താന്‍, ഇന്ത്യ, ന്യൂസീലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരും ഗ്രൂപ്പ് ബി-യില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളുമാണുള്ളത്.