തൃശൂർ. ചെറുതുരുത്തി പുതുശ്ശേരിയിൽ ഭാരതപ്പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.. മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് ആണ് കൊല്ലപ്പെട്ടത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ ക്രൂര മർദ്ദനത്തിന് ഇരയായി ആണ് സൈനുൽ മരണപ്പെട്ടതെന്ന് കണ്ടെത്തി. സംഭവത്തിൽ നാല് പേരെ ചെറുതുരുത്തി പോലീസ് പിടികൂടി.
ചെറുതുരുത്തി സ്വദേശികളായ റജീബ്, സുബൈർ, അഷറഫ്, ഷജീർ എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിലെ ഒളി സങ്കേതത്തിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്.ചൊവ്വാഴ്ച രാവിലെയാണ് ചെറുതുരുത്തി പുതുശ്ശേരി ശ്മശാനം കടവിനോട് ചേർന്ന് ഭാരതപ്പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.. ആദ്യഘട്ടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നായിരുന്നു പോലീസിന്റെ നിഗമനം. പിന്നീട് ചെറുതുരുത്തി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ മരണപ്പെട്ടത് വഴിക്കടവ് സ്വദേശിയും നിരവധി മോഷണ കേസുകളിലെ പ്രതിയുമായ സൈനുൾ ആബിദ് ആണെന്ന് കണ്ടെത്തി.. പണമിടപാടിനെ ചൊല്ലിയുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2 30 ഓടുകൂടി കൊല്ലപ്പെട്ട സൈനുൽ ആബിദിനെ ഇവരുടെ രഹസ്യ കേന്ദ്രത്തിൽ ഏറെനേരം കൂര മർദ്ദനത്തിന് ആക്കിയതിനെ തുടർന്ന് മരണപ്പെടുക ആയിരുന്നു. കോയമ്പത്തൂരിലെ ഒരു ഗ്രാമത്തിൽ പ്രതികൾ ഒളിച്ചു താമസിക്കുന്നുണ്ട് എന്ന മനസ്സിലാക്കിയ ചെറുതുരുത്തി സി ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ ഉള്ള സംഘം കോയമ്പത്തൂരിലെത്തിയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിലാണ് ചെറുതുരുത്തി പോലീസ് പ്രതികളെ പിടികൂടിയത്.