സുല്‍ത്താന്‍ ബത്തേരി.വയനാട്ടിൽ കോൺഗ്രസ് നേതാവിനെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഡിസിസി ട്രഷൻ എൻ.എം.വിജയനേയും മകൻ ജിജേഷിനെയുമാണ്
ഇന്നലെ രാത്രി ബത്തേരിയിലെ വീട്ടിനകത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
മകൻ ഭിന്നശേഷിക്കാരൻ ആണ്. ഇരുവരേയും ഉടനെ തന്നെ സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിൽ
എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മറ്റൊരു മകൻ വിജേഷ് പുറത്തുപോയപ്പോഴാണ് സംഭവം ഉണ്ടായത്.
വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത്
പ്രസിഡൻ്റായിരുന്നു. ബത്തേരി നഗരസഭയായ ആദ്യ കൗൺസിലിൽ അംഗമായിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതാണ് സൂചന.