അമ്മത്തൊട്ടിലിലെത്തിയ പെൺ കുഞ്ഞിന് സ്നിഗ്ധ എന്ന പേരിട്ടു

Advertisement

തിരുവനന്തപുരം: ക്രിസ്തുമസ് ദിവസം  ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലെത്തിയ പെൺ കുഞ്ഞിന് സ്നിഗ്ധ എന്ന പേരിട്ടു. ആരോഗ്യ മന്ത്രി വീണ ജോർജ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർത്ഥനയെ തുടർന്ന് ലഭിച്ച പേരുകളിൽ  നിന്നാണ്  3 ദിവസം പ്രായമായ കുഞ്ഞിന്‍റെ പേര് കണ്ടെത്തിയത്. ശിശുക്ഷേമ സമിതി ആസ്ഥാനത്ത്  നടന്ന ചടങ്ങിൽ സ്ഥാപനത്തിലെ അന്തേവാസിയായ പെൺകുട്ടിയാണ്  പേര് നറുക്കെടുത്തത്. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here