പാലക്കാട്. പറമ്പിക്കുളത്ത് തോട്ടം തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. പറമ്പിക്കുളം തേക്കടിയിലാണ് സംഭവം. വടക്കഞ്ചേരി സ്വദേശി മാധവനാണ് പരിക്കേറ്റത്. തേക്കടി വരടികുളം എസ്റ്റേറ്റിലെ തൊഴിലാളിയാണ് മാധവൻ. കടയിൽ പോയി വരുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. മാധവന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്