മലപ്പുറം.2019 ഇൽ ലഭിച്ച പ്രളയ ദുരിതാശ്വാസ തുക തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് ദുരിത ബാധിതർക്ക് നോട്ടീസ്.സാങ്കേതിക പിഴവ് മൂലം പതിനായിരം രൂപ അധികമായി ലഭിച്ചു എന്നും ഈ തുക തിരികെ അടക്കണം എന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് ആണ് നോട്ടീസ് നൽകിയത്.
മലപ്പുറം തിരൂരങ്ങാടിയിൽ 125 പേർക്ക് നോട്ടീസ് ലഭിച്ചു.
2019 ലെ പ്രളയ ബാധിതർക്ക് രണ്ട് ഘട്ടങ്ങളിലായി 20,000 രൂപയാണ് ലഭിച്ചത്.എല്ലാം ചിലവാക്കിയും കഴിഞ്ഞു.അഞ്ചു വർഷങ്ങൾക്കിപ്പുറം അപ്രതീക്ഷിതമായി റവന്യൂ വകുപ്പ് പ്രളയ ബാധിതർക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.10,000 രൂപ തിരിച്ചടയ്ക്കണം എന്നാണ് ആവശ്യം.അല്ലാത്ത പക്ഷം റവന്യൂ റിക്കവറിയിലേക്ക് കടക്കും എന്നും നോട്ടീസിൽ പറയുന്നു.സാങ്കേതിക പിഴവ് മൂലമാണ് അധികം പണം ലഭിച്ചത് എന്നാണ് വിശതീകരണം
സഹായം ലഭിച്ച കൂടുതൽ പേരും പാവപ്പെട്ട ആളുകൾ ആണ്.പെട്ടെന്ന് തിരിച്ചടക്കാൻ ശേഷി ഉള്ളവർ അല്ല.പണം എഴുതി തള്ളണം എന്നാണ് ദുരിത ബാധിതരുടെ ആവശ്യം.ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് 2019 ഇൽ ധനസഹായത്തിന് അർഹരായ പ്രളയ ബാധിയതരെ തിരഞ്ഞെടുത്തത്.
വിഷയത്തിൽ പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്ത് വന്നു.
REP PIC