സുനാമി ദുരന്തത്തിന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ടു പതിറ്റാണ്ട്

Advertisement

കൊല്ലം. മനുഷ്യ മനസാക്ഷി വിറങ്ങലിച്ച സുനാമി ദുരന്തത്തിന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ടു പതിറ്റാണ്ട്. നാടിനെ പിടിച്ചുലച്ച ആ മഹാദുരന്തം 20 വർഷങ്ങൾ പിന്നിടുമ്പോൾ അതിജീവന പാതയിലാണ് സുനാമിയിലേറ്റവും അധികം നാശനഷ്ടങ്ങളുണ്ടായ ആലപ്പാട് ഗ്രാമപഞ്ചായത്ത്.

2006 ഡിസംബർ 26ന് ആഞ്ഞടിച്ച രാക്ഷസത്തിരകൾ ആലപ്പാട് കവർന്നെടുത്തത് 143 പേരുടെ ജീവനുകളാണ് . ആ ദിവസത്തെ ഇന്നും ഓർത്തെടുക്കാൻ ഭയമാണ് ഇവിടുത്തെകാർക്ക്.

കിടപ്പാടത്തിനും സമ്പാദ്യത്തിനുമെല്ലാം മീതെ സ്വന്തം മക്കളെ തന്നെ സുനാമി തിരമാലകൾ കവർന്നെടുത്തപ്പോൾ, ജീവിതം ഇരുട്ടിലായ അച്ഛനമ്മമാർ നിരവധി ഉണ്ടായിരുന്നു അവശേഷിച്ച ആ തീരങ്ങളിൽ.സുനാമി ദുരന്തം ഉണ്ടായി രണ്ടു പതിറ്റാണ്ട് പൂർത്തിയാകുമ്പോഴും
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സുനാമി പുനരധിവാസ പദ്ധതികൾ പലതും പാതിവഴിയിൽ. ഇത് സംബന്ധിച്ച് പഠനം നടത്തിയ നിയമസഭാസമിതിയുടെ റിപ്പോർട്ടിലടക്കം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. നടപ്പിലാക്കിയ പദ്ധതികളുടെ ഗുണഭോക്താക്കൾ പലരും സുനാമി ബാധിതരല്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം . അടിയന്തരമായി നടപ്പിലാക്കേണ്ട തീരസംരക്ഷണം പോലും എങ്ങുമെത്തിയിട്ടില്ല.


സുനാമി പുനരധിവാസ പദ്ധതി-കേന്ദ്ര ഫണ്ട്

അടിയന്തര സഹായമായി 245.46 കോടിയും അധിക സഹായം-1148കോടിയും ലോക ബാങ്ക് സഹായം – 43.80കോടിയും ജപ്പാൻ ദാരിദ്ര്യ ലഘൂകരണ പദ്ധതി- 4.49 കോടിയും ആകെ -1441.75 കോടിയുടെ സഹായം ലഭിച്ചു. 1397 കോടി 95 ലക്ഷം രൂപയുടെ സുനാമി പുനരധിവാസ പദ്ധതികളാണ് കേരളത്തിൽ നടപ്പിലായത്.

സുനാമി സ്പെഷ്യൽ പദ്ധതിയിൽ -2,562 വീടുകൾ. ജനറൽ പാക്കേജിൽ -9498 ആകെ -12,060 വീടുകൾക്ക് അനുമതി.