തിരുവനന്തപുരം.മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഇന്നും നാളെയും ഔദ്യോഗികമായി ദുഃഖം ആചരിക്കും. ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗവും 26, 27 തീയ്യതികളിലെ താലൂക്ക് തല അദാലത്തുകളും ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. വിവിധ രാഷ്ട്രീയ പാർട്ടികളും എം.ടി യോടുള്ള ആദരസൂചകമായി പരിപാടികൾ മാറ്റിവെച്ചു.