വാർത്താ നോട്ടം
2024 ഡിസംബർ 26 വ്യാഴം
BREAKING NEWS
👉 മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം.
👉നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്.
👉 അന്തരിച്ച വിശ്വസാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ഭൗതിക ശരീരം കൊട്ടാരം റോഡിലെ വസതിയായ സിതാരയിൽ.
👉 വൈകിട്ടു നാലു വരെ വീട്ടില്‍.5ന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്ക്കാരം.
👉 1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം.
👉 പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കള്‍. നാല് ആണ്‍മക്കളില്‍ ഇളയ മകന്‍.
👉മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി.
👉 നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും മുദ്ര പതിപ്പിച്ച എംടി, പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്.
👉 ക്ലാസിക്കുകളിലൊ
ന്നായി എണ്ണപ്പെടുന്ന നിര്‍മാല്യം ഉള്‍പ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
👉 2005-ല്‍ രാജ്യം എം.ടിയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
👉സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ല്‍ ലഭിച്ചു.
👉കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നീ പ്രധാന ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു.
👉സിനിമാ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 11 തവണയും നേടിയ എംടിക്ക് ജെ.സി. ദാനിയേല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
👉മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്നു തവണ ലഭിച്ചു.
🌴കേരളീയം🌴
🙏 ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു ഇന്ന് സമാപനം. മണ്ഡലപൂജ ദിവസമായ ഇന്ന് രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
🙏കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
🙏 പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. സ്ത്രീകളെ അടക്കം ആക്രമിച്ച സംഭവത്തില്‍ കോയിപ്രം പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. ലഹരിക്കടിമപ്പെട്ട സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ് പറഞ്ഞു.
🙏കൊല്ലം ശാസ്താംകോട്ടയില്‍ പെയിന്റിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. ആലപ്പുഴ കോട്ടപ്പുറം സ്വദേശിയായ വിനോദാണ് കമ്പി വടികൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയത്തില്‍ സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
🙏സൈബര്‍ തട്ടിപ്പുകളുടെ മാസ്റ്റര്‍ ബ്രെയിനെ കൊല്‍ക്കത്തയലെത്തി പിടികൂടി കൊച്ചി പൊലീസ്. പിടിക്കപ്പെട്ട ലിങ്കണ്‍ ബിശ്വാസ് രാജ്യവ്യാപകമായി പണം തട്ടാന്‍ ഉപയോഗിച്ചത് നാനൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ്. കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പുകള്‍ക്ക് രാജ്യത്ത് നേതൃത്വം നല്‍കുന്ന പ്രധാനിയാണ് ഇയാളെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ യുവമോര്‍ച്ച നേതാവായ ഇയാള്‍ തട്ടിപ്പ് പണം എങ്ങനെ ചെലവഴിച്ചു എന്നതിലും അന്വേഷണം തുടരുകയാണ്.
🙏 പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐ അവധിയില്‍ പ്രവേശിച്ചു. തൃശൂര്‍ ചാവക്കാട് എസ്.ഐ വിജിത്താണ് തന്റെ നടപടി വലിയ വിവാദമായതോടെ അവധിയില്‍ പ്രവേശിച്ചത്.
🙏 തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്.
🙏 പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവ’ത്തിന് വര്‍ണാഭമായ തുടക്കം. പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
🙏 കാട്ടാന ആക്രമണത്തില്‍ പാലക്കാട് പറമ്പിക്കുളം തേക്കടിയില്‍ വയോധികന്‍ കൊല്ലപ്പെട്ടു. വടക്കഞ്ചേരി സ്വദേശി മാധവനാണ് (65) മരിച്ചത്. തേക്കടി വരടികുളം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന മാധവന്‍ സുഹൃത്തുക്കളോടൊപ്പം അല്ലിമൂപ്പന്‍ കോളനിയിലെ കടയില്‍ നിന്ന് തിരിച്ചു പോവുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു
🇳🇪 ദേശീയം 🇳🇪
🙏 പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് സ്വദേശിയായ ജിതേന്ദ്ര എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
🙏 ഉത്തരാഖണ്ഡിലെ ഭീംതാല്‍ ടൗണിന് സമീപം ബസ് തോട്ടിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. അല്‍മോറയില്‍ നിന്ന് ഹല്‍ദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു.
🙏 പുനഃസംഘടനക്ക് സമയ പരിധി നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്. കര്‍ണ്ണാടകയിലെ ബെലഗാവിയില്‍ ഇന്ന് ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും.
🙏 നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ ഏത് നിമിഷവും അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. അതിഷിയെ അറസ്റ്റ് ചെയ്യാനും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
🙏 തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടന്‍ അല്ലു അര്‍ജുന്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആര്‍ ഭൂപതി റെഡ്ഡി. അല്ലു അര്‍ജുന്റെ സിനിമകള്‍ സംസ്ഥാനത്ത് ഓടാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ മുന്നറിയിപ്പ് നല്‍കി.
🙏 അംബേദ്കര്‍ വിവാദത്തില്‍ അമിത്ഷാക്കെതിരായ കോണ്‍ഗ്രസ് പ്രചാരണത്തെ ചെറുക്കാന്‍ ബിജെപി. അംബേദ്കറോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് തുറന്ന് കാട്ടാന്‍ വ്യാപകമായ പ്രചാരണം തുടങ്ങും. ദില്ലിയില്‍ നടന്ന എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗത്തിലാണ് ബിജെപി തീരുമാനം.
🙏 മഹാകുംഭ മേളയ്ക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങളുമായി ഐആര്‍സിടിസി. ഏകദേശം 3000 ഫെയര്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കൊപ്പം ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ക്ക് താമസ സൗകര്യവുമാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിഭാഗമായ ഐആര്‍സിടിസി ത്രിവേണി സംഗമത്തിന് സമീപം ടെന്റ് സിറ്റി, മഹാകുംഭ് ഗ്രാമം ഒരുക്കിയിട്ടുണ്ട്.
🇦🇽 അന്തർദേശീയം 🇦🇽
🙏 കസാഖിസ്ഥാനില്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം തകര്‍ന്ന് 39 പേര്‍ മരിച്ചു. അസര്‍ബൈജാനിലെ ബകുവില്‍നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
🙏 ക്രിസ്മസ് ദിനത്തില്‍ യുക്രൈന്റെ ഊര്‍ജ സംവിധാനം തകര്‍ത്ത് റഷ്യ. ക്രിവി റിഹിലെയും ഖാര്‍ കീവിലെയും ജനവാസമേഖലകള്‍ക്കു നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
🏑 കായികം 🏏
🙏 തന്റെ അന്താരാഷ്ട്ര കരിയറില്‍ ഖേദിക്കേണ്ട ഒരു കാര്യവും തോന്നിയിട്ടില്ലെന്നും ഗംഭീര വിടവാങ്ങല്‍ എന്ന ആശയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. അശ്വിന്‍ ഗംഭീരമായ വിടവാങ്ങല്‍ മത്സരം അര്‍ഹിച്ചിരുന്നുവെന്ന കപില്‍ ദേവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അശ്വിന്‍.