നിളയുടെ കഥാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രമുഖര്‍

Advertisement

മലയാളത്തിന്റെ സ്വന്തം എംടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളെത്തി. നിളയുടെ കഥാകാരനെ അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലേക്ക് നൂറ് കണക്കിനാളുകളാണ് എത്തിയത്. ഇന്നലെ രാത്രി മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍ മോഹന്‍ലാല്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, സജി ചെറിയാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി അബ്ദുറഹിമാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, എംകെ രാഘവന്‍, ഷാഫി പറമ്പില്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം. മുകുന്ദന്‍ തുടങ്ങി നിരവധിപേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനായി എംടിയുടെ വീട്ടിലേക്കെത്തിയത്.
എംടിയുടെ അഭിലാഷപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥമെന്ന പുതുക്കിപ്പണിത ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here