വൈക്കം.തലയോലപ്പറമ്പിൽ പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. വെട്ടിക്കാട്ട് സ്വദേശി മുക്ക് ആസിഫ് ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വെട്ടിക്കാട്ട് മുക്ക് പാലത്തിന് സമീപമുള്ള വൈപ്പേൽ കടവിലാണ് സംഭവം.
കുളിക്കാൻ ഇറങ്ങിയ ശേഷം പുഴയിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരും മറ്റും ബഹളം വച്ചതിനെ തുടർന്ന് സമീപവാസികൾ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്സും തലയോലപ്പറമ്പ് പോലീസും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി..