പുതുവർഷ ആഘോഷത്തിന് കൊച്ചിയിൽ നടക്കാനിരിക്കുന്നത് മൂന്നു ലഹരി പാർട്ടികളെന്ന് സൂചന

Advertisement

കൊച്ചി. പുതുവർഷ ആഘോഷത്തിന് കൊച്ചിയിൽ നടക്കാനിരിക്കുന്നത് മൂന്നു ലഹരി പാർട്ടികളെന്ന് സൂചന. ലഹരി കേസിൽ മുൻപ് പോലീസ് പിടിയിലായ ആളുകളുടെ നേതൃത്വത്തിലാണ് ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് ലഹരി എത്തിച്ചിരിക്കുന്നത്.മൂന്ന് ലഹരി പാർട്ടികൾ നടക്കുമെന്ന് ലഹരിക്കണ്ണികളും പറയുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട് എങ്കിലും സ്ഥലമോ കടത്തപ്പെട്ട ലഹരിയോപൂർണമായും പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല

കേരളത്തിൽ തന്നെ ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന പുതുവർഷാഘോഷം നടക്കുന്ന നഗരമാണ് കൊച്ചി.കഴിഞ്ഞ കുറച്ചു നാളുകളായി കൊച്ചിയിലെ പുതുവർഷ ആഘോഷങ്ങളെ ലക്ഷ്യമിട്ടുതന്നെയാണ് ലഹരി മാഫിയ മുന്നൊരുക്കങ്ങൾ നടത്തുന്നത്.ബാംഗ്ലൂരിൽ നിന്ന് പലരിലൂടെ എത്തിച്ച ലഹരി മരുന്നുകൾ പുതുവർഷം ആഘോഷത്തിനു വേണ്ടി കരുതി വെച്ചിരിക്കുകയാണ് ലഹരി മാഫിയ ‘മൂന്നുലഹരി പാർട്ടുകൾ മിനിമം കൊച്ചിയിൽ നടക്കുമെന്ന് പറയുന്നത് ലഹരി കടത്തുകാർ തന്നെയാണ്

മുൻപ് എംഡിഎംഐ അടക്കം കടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത വനിതയുടെ നേതൃത്വത്തിലാണ് രി പാര്‍ട്ടികള്‍ക്കായി ആളെ സംഘടിപ്പിച്ചത്.ബാംഗ്ലൂരിൽ നിന്ന് എത്തിയവർക്ക് അവസാനനിമിഷമാണ് എവിടെവച്ചാണ് പാർട്ടി നടക്കുന്നതെന്ന് വിവരം ലഭിക്കുക.അതുകൊണ്ടുതന്നെ പോലീസിനും എക്സൈസിനും ലഹരിപ്പാർട്ടുകളെക്കുറിച്ച് വിവരമുണ്ടെങ്കിലും മറ്റൊന്നും ചെയ്യാൻ സാധിക്കുന്നില്ല. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് കടത്തുന്ന മാരക മയക്കുമരുന്നുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും എന്നാണ് റൂറൽ പോലീസ് മേധാവി വൈഭവ് സക്സേന പറയുന്നത്

പുതുവർഷത്തിരക്കിൽ ഏറ്റവും വേഗത്തിൽ സുരക്ഷിതമായി ലഹരിക്കച്ചവടം നടത്താനുള്ള ഇടമായി കൊച്ചിയെ ലഹരി മാഫിയ മാറ്റിയിരിക്കുന്നു. പുതുവർഷം ആഘോഷത്തിൽ ആയി പോകുന്ന കുട്ടികൾ എവിടെ പോകുന്നു എന്ന് മാതാപിതാക്കൾക്ക് ഉറപ്പില്ല എങ്കിൽ ഒരുപക്ഷേ അവരും ലഹരി മാഫിയയുടെ പുതിയ കണ്ണികളായി തീർന്നേക്കാം. കരുതിയിരിക്കണം നാം ഓരോരുത്തരും എന്നുതന്നെയാണ് സുരക്ഷ ഏജൻസികൾ പറയുന്നത്. കൊച്ചിക്ക് പുറമേ വർക്കല കേന്ദ്രീകരിച്ചും ലഹരി പാർട്ടി നടക്കുമെന്ന് കടത്തുകാരുടെ സംഘത്തിലെ പലരും ഉറപ്പാക്കുന്നു. ബാംഗ്ലൂരിൽ നിന്ന് എത്രത്തോളം ലഹരിവസ്തുക്കൾ കൊച്ചിയിലേക്ക് എത്തിയിട്ടുണ്ട് എന്നത് പോലും നമ്മുടെ സുരക്ഷ ഏജൻസികൾക്ക് അത്ര ഉറപ്പിക്കാനാകുന്നില്ല. പുതുവർഷത്തെ സ്വീകരിക്കാൻ തയറെടുക്കുന്നതു പോലെ ലഹരിയെ എതിർക്കാൻ കൂടി തയ്യാറാകേണ്ട വർഷാവസാനമാണ് കടന്നുപോകുന്നത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here