തൃശ്ശൂർ കൊടകര വട്ടേക്കാട് വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള സംഘർഷത്തിനിടെ കത്തിക്കുത്തിൽ രണ്ടുപേർ മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത് പരിക്കേറ്റ രണ്ടുപേർ നിലവിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 12:00 മണിയോടെയായിരുന്നു ആക്രമണം. അഭിഷേകിന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ സംഘം സുജിത്തിന്റെ വീടിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സഹോദരൻ സുധീഷ് അഭിഷേകിനെയും സംഘത്തെയും സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നാലെ വീടിനകത്ത് കയറിയ സംഘം കത്തികൊണ്ട് സുജിത്തിനെ കുത്തി. ഇതിനിടയിൽ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 2020ൽ സുജിത്ത് അഭിഷേകിനെ കുത്തിയിരുന്നു. അതിലെ വൈരാഗ്യമാണ് രണ്ടു ജീവൻ എടുക്കുന്ന സംഘർഷത്തിലേക്ക് എത്തിച്ചുതന്നാണ് പോലീസിന്റെ വിലയിരുത്തൽ.