സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

Advertisement

തിരുവനന്തപുരം . സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും.ആരിഫ് മുഹമ്മദ് ഖാന് പകരം ഗവർണർ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിച്ചത് സെക്രട്ടറിയേറ്റിൽ ചർച്ചയാകും. ആർഎസ്എസ് പ്രവർത്തകനായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ,ആരിഫ് മുഹമ്മദ് ഖാൻ സൃഷ്ടിച്ചതിനെക്കാൾ വലിയ പ്രതിസന്ധി തീർക്കുമോയെന്ന് സിപിഐഎമ്മിന് ആശങ്കയുണ്ട്.എന്നാൽ ചുമതല ഏറ്റെടുക്കുന്നതിന് മുൻപേ വിമർശനം പരസ്യമാക്കി തുടക്കത്തിലേ ബന്ധം വഷളാക്കണ്ടെന്നാണ് ധാരണ. നിലവിലെ നിലപാട്.ആരിഫ് മുഹമ്മദ് ഖാൻ്റെ ശൈലി അർലേക്കറും
ആവർത്തിച്ചാൽ നിയമപരമായും, രാഷ്ട്രീയമായും പ്രതിരോധിക്കും. പൂർത്തിയായ ജില്ലാ
സമ്മേളനങ്ങളുടെ അവലോകനവും വന നിയമ ഭേദഗതി വിവാദവും യോഗത്തിന്റെ അജണ്ടയിൽ ഉണ്ടാകും.