തിരുവനന്തപുരം.ചീഫ് സെക്രട്ടറിയെ കുരുക്കിലാക്കി കൊണ്ട് എൻ.പ്രശാന്ത് ഐ.എ.എസിൻെറ നീക്കം.ചീഫ് സെക്രട്ടറി നൽകിയ ചാർജ് മെമ്മോയിൽ വ്യക്തത തേടി പ്രശാന്ത് കത്ത് നൽകി.ആരും പരാതിപ്പെടാതെ എങ്ങനെ ചാർജ് മെമ്മോ നൽകി, ഫേസ് ബുക്ക്
സ്ക്രീൻ ഷോട്ട് എങ്ങനെ സർക്കാർ ഫയലിൻെറ ഭാഗമായി എന്നതടക്കം 5 ചോദ്യങ്ങൾ
ഉന്നയിക്കുന്നതാണ് കത്ത്.10 ദിവസം കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി കത്തിന് മറുപടി നൽകിയിട്ടില്ല.
ചാർജ് മെമ്മോയിൽ വ്യക്തത തേടിക്കൊണ്ട് ഈമാസം 16നാണ് എൻ.പ്രശാന്ത് ഐ.എ.എസ്
ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്. സസ്പെൻഷൻ ചോദ്യം ചെയ്ത് നിയമ നടപടിയിലേക്ക്
പോകുമെന്നതിൻെറ സൂചന നൽകുന്ന കത്ത് അക്ഷരാർത്ഥത്തിൽ സർക്കാരിന് കുരുക്കാണ്.
തനിക്ക് ചാർജ് മെമ്മോ നൽകിയത് ആരുടെ പരാതിയിലാണെന്ന് വ്യക്തമാക്കണം.സസ്പെൻഷന്
മുൻപ് എന്തുകൊണ്ട് തൻെറ ഭാഗം കേട്ടില്ല. ഫേസ് ബുക്ക് പോസ്റ്റിൻെറ സ്ക്രീൻ ഷോട്ട്.എങ്ങനെ സർക്കാർ ഫയലിൻെറ ഭാഗമായി.
എന്നിവയാണ് പ്രശാന്ത് കത്തിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ചോദ്യങ്ങൾ.സ്ക്രീൻഷോട്ട് ഫയലിൻെറ
ഭാഗമാക്കുന്നതിന് ഐ.ടി.ആക്ട് അനുസരിച്ചുളള നടപടി ക്രമങ്ങളുണ്ട്. ഇത് പാലിക്കാതെയാണ്
സ്ക്രീൻഷോട്ട് ഫയലിൽ ഉൾപ്പെടുത്തിയതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രശാന്തിൻെറ
നിർണായകമായ ചോദ്യം.എടുത്ത സ്ക്രീൻ ഷോട്ടിൽ ഫൊട്ടൊ ഷോപ്പ് ഉപയോഗിച്ച് മാറ്റം
വരുത്തിയിട്ടുമുണ്ട്.എഫ്.ബി പോസ്റ്റിൻെറ സ്ക്രീൻഷോട്ട് എടുത്ത് സർക്കാരിലെ ഏത്
ഉദ്യോഗസ്ഥനാണ്.ലഭിച്ച സ്ക്രീൻഷോട്ടിൻെറ ആധികാരികത ഉറപ്പ് വരുത്തിയിട്ടുണ്ടോ
എന്നും പ്രശാന്ത് ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ചോദിച്ചിട്ടുണ്ട്.ഇതടക്കം സ്ക്രീൻ
ഷോട്ടുമായി ബന്ധപ്പെട്ട് 7 ചോദ്യങ്ങളും കത്തിലുണ്ട്.ഈ ചോദ്യങ്ങളിൽ വ്യക്തത
വരാതെ ചാർജ് മെമ്മോയ്ക്ക് മറുപടി നൽകാൻ
ആകില്ലെന്നും പ്രശാന്ത് കത്തിൽ ചൂണ്ടിക്കാട്ടി
കത്ത് അയച്ച് 10 ദിവസം കഴിഞ്ഞിട്ടും ചീഫ്
സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് മറുപടി
നൽകിയിട്ടില്ല.ചാർജ് മെമ്മോയ്ക്ക് മറുപടി
നൽകാതെ പ്രശാന്ത് നടത്തിയിരിക്കുന്ന ഈ
നീക്കം സർക്കാരിന് അപ്രതീക്ഷിതമായിരുന്നു
അതാണ് മറുപടി വൈകാൻ കാരണമെന്നാണ്
സൂചന