പാലക്കാട്. കൊഴിഞ്ഞാമ്പാറയിൽ സിപിഐഎമ്മിന്റെ സമാന്തര പാർട്ടി ഓഫീസിന് പിന്നാലെ സമാന്തര ഡിവൈഎഫ്ഐ യൂത്ത് സെൻററും തുറന്ന് വിമതർ,ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എസ്.സദ്ദാം ഹുസൈൻ, പ്രസിഡന്റ് കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് സെൻറർ പ്രവർത്തനമാരംഭിച്ചത്.
ഇവരെ ജില്ലാ നേതൃത്വം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് തൊട്ടു പിന്നാലെയാണ് സമാന്തര യൂത്ത് സെൻറർ തുറന്നത്
കൊഴിഞ്ഞമ്പാറയിലെ പാർട്ടി വിമതർ സാമാന്തര ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെയാണ് സിപിഎമ്മിലെ വിഭാഗീയത യുവജന സംഘടനയായ ഡിവൈഎഫ്ഐയിലേക്കും വ്യാപിച്ചിരിക്കുന്നത്,ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എസ്.സദ്ദാം ഹുസൈൻ, പ്രസിഡന്റ് കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് സെൻറർ പ്രവർത്തനമാരംഭിച്ചത്.
ഇവരെ ജില്ലാ നേതൃത്വം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് തൊട്ടു പിന്നാലെയാണ് സമാന്തര യൂത്ത് സെൻറർ തുറന്നത്. സമാന്തര സിപിഎം ഓഫീസിന് തൊട്ടടുത്തുതന്നെയാണ് യൂത്ത് സെൻററും. രേഖാമൂലം ഒരു അറിയിപ്പും തരാതെയാണ് തങ്ങളെ സംഘടനയിൽ നിന്നും പുറത്താക്കിയതെന്നും ഡി.വൈ.എഫ്.ഐ എന്ന സ്വതന്ത്ര സംഘടന സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സാധനമായി മാറിയിരിക്കുകയാണെന്നും വിമത നേതാക്കൾ പറഞ്ഞു.
വിമതർ ഡിസംബർ 29ന് ഡിവൈഎഫ്ഐയുടെ സമാന്തര കൺവെൻഷൻ വിളിക്കുവാൻ തീരുമാനമെടുക്കുകയും ഫ്ലക്സ് ബോർഡ് ഉൾപ്പെടെ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികൾ മേഖല സെക്രട്ടറി എസ്.സദ്ദാം ഹുസൈനെയും കെ മനോജിനെയും സംഘടനയിൽ നിന്നും പുറത്താക്കിയെന്ന് അറിയിക്കുന്നത്.
കോൺഗ്രസിൽ സമീപകാലത്ത് പാർട്ടിയിലെത്തി വ്യക്‌തിയെ നേത്യസ്‌ഥാനത്തേക്ക് കൊണ്ടുവന്നതോടെയാണ് കൊഴിഞ്ഞാമ്പാറയിലെ വിഭാഗീയതയ്ക്ക് തുടക്കമായത്.