വയനാട് പുന:രധിവാസം; എസ്റ്റേറ്റ് ഉടമകളുടെഹർജി ഹൈക്കോടതി തള്ളി
2024 ഡിസംബർ 27 വെള്ളി 1.00 PM
👉ആസമിൽ ഭൂചലനം;4.5 തീവ്രത രേഖപ്പെടുത്തി ആളപായമില്ല.
👉മുണ്ടക്കൈ _ചൂരൽമല പുന:രധിവാസം,എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി, എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളി, നഷ്ടപരിഹാരം നൽകണമെന്ന് കോടതി
👉വയനാടിൻ്റെ മനസ്സറിഞ്ഞ വിധിയെന്ന് റവന്യൂ മന്ത്രി കെ.രാജൻ
നാളെ മുതൽ സർക്കാരിന് ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്നും ഹൈക്കോടതി
👉 അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങിൻ്റെ മോത്തിലാൽ നെഹ്റു മാർഗ്ഗിലെ വീട്ടിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ടപതി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
👉അണ്ണാ സർവ്വകലാശാലയിലെ പീഢനം, സർക്കാരിനോട് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി
👉കേക്ക് വിവാദം: ബിജെപി അധ്യക്ഷനെ സ്വീകരിച്ചത് സാമാന്യ മര്യാദയുടെ പേരിലെന്ന് തൃശൂർ മേയർ
👉 മുനമ്പം കേസ് പരിഗണിക്കുന്നത് അടുത്ത മാസം 25 ലേക്ക് മാറ്റി.മുനമ്പത്ത് ഇന്ന് സി പി എം സംഗമം