സൈബർ ആക്രമണം രൂക്ഷമായതിന് പിന്നാലെ നടൻ എസ്.പി. ശ്രീകുമാറുമൊത്തുള്ള ചിത്രം പങ്കുവെച്ച് നടിയും ഭാര്യയുമായ സ്നേഹ ശ്രീകുമാർ. ‘ഞങ്ങൾ’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. സൂര്യാസ്തമയ സമയത്തെ പ്രണായാർദ്ര ചിത്രമാണ് താരം പങ്കുവെച്ചത്.
നിരവധി പേരാണ് ഇരുവർക്കും സ്നേഹം അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്. അതിനൊപ്പം തന്നെ വിമർശനവും രൂക്ഷമാണ്. പീഡന കേസിനെക്കുറിച്ച് ചോദിച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്.
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസെടുത്തത്. സീരിയലിലെ നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്ഐടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു.